ഡ്രീം ഗേളിനൊപ്പം ഡ്രീം മൊമന്‍സ്; ഹേമ മാലിനിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി 

Malayalilife
 ഡ്രീം ഗേളിനൊപ്പം ഡ്രീം മൊമന്‍സ്; ഹേമ മാലിനിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി 

ഭിനയം, നൃത്തം എന്നിവകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ദിവ്യ ഉണ്ണി.വിവാഹശേഷം വിദേശത്തേക്ക് ചേക്കേറിയ ദിവ്യ അവിടെ നൃത്തവിദ്യാലയവുമായി സജീവമാണ്.ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ദിവ്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടാറുണ്ട്.

തന്റെ ജീവിതത്തിലെ സ്വപ്നനിമിഷത്തെക്കുറിച്ച് വാചാലായായെത്തിയിരിക്കുകയാണ് താരം. ഹേമമാലിനിയെ കണ്ടതിന്റെ സന്തോഷമായിരുന്നു പുത്തന്‍ പോസ്റ്റിലൂടെ പങ്കിട്ടത്. ഡ്രീം ഗേളിനൊപ്പം ഡ്രീം മൊമന്‍സ്. ഇങ്ങനെയൊരു അവസരം ലഭിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നു. ഈ കൂടിക്കാഴ്ചയും സംസാരവും എന്നെന്നും ഓര്‍ത്തിരിക്കുന്നതാണെന്നും ദിവ്യ കുറിച്ചിട്ടുണ്ട്.

അഭിനയമേഖലയില്‍ സജീവമല്ലെങ്കിലും ദിവ്യയോടുള്ള സ്നേഹം ആരാധകര്‍ ഇന്നും നിലനിര്‍ത്തുന്നുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരികെ വരുമെന്നും താരം പറഞ്ഞിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaa Unni (@divyaaunni)

Read more topics: # ദിവ്യ ഉണ്ണി
divya unni with hemamalini

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES