മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ദിവ്യ ഉണ്ണി. അഭിനയ ലോകത്ത് നിന്നും വര്‍ഷങ്ങളായി വിട്ട് നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ്. കുടുബവിശേഷങ്ങളും കുട്ടികളുടെ ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരത്തിന്റെ നൃത്തവിഡിയോകളും വലിയ രീതിയില്‍ സോഷ്യല്‍ ഇടങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ തന്റെ മകന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ.
മകന്‍ അര്‍ജുന്റെ പതിനാലാം പിറന്നാളിനാണ് ദിവ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. 'ഞങ്ങളുടെ രാജകുമാരന്‍ 14 വയസ്സ് തികഞ്ഞു' എന്ന അടിക്കുറിപ്പോടെയാണ് ദിവ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ എടുത്തത് ഡാഡിയാണെന്നും അടിക്കുറിപ്പില്‍ ദിവ്യ പറയുന്നുണ്ട്. അര്‍ജുനെ കൂടാതെ ഐശ്വര്യ, മീനാക്ഷി എന്നീ പെണ്‍മക്കളും താരത്തിനുണ്ട്. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തില്‍ നിന്നും മാറി നിന്ന നടി ഇപ്പോള്‍ നൃത്ത വിദ്യാലയം നടത്തി വരികയാണ്. നിരവധി കുട്ടികളാണ് ദിവ്യയുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്നത്.
2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യ വിവാഹം. വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. 2016 ല്‍ ഈ ബന്ധം അവസാനിപ്പിച്ചു. 2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ഭര്‍ത്താവ്. എന്‍ജീനിയറായ അരുണ്‍ നാല് വര്‍ഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു സിനിമയിലേക്ക് താരം തിരികെയെത്തുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് മക്കളാണ് ദിവ്യയ്ക്കുള്ളത്. 2020 ജനുവരിയിലാണ് താരത്തിന് പെണ്‍കുഞ്ഞ് ജനിച്ചത്.