അരുണ്‍ ഗോപിയും പ്രണവ് മോഹന്‍ലാലും കരിയറിലെ രണ്ടാമത്തെ ചിത്രവുമായെത്തുകയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ. നാളെ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. റിലീസിന് മുന്നോടിയായി എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലറില്‍ ആക്ഷനും പ്രണയരംഗങ്ങളും തമാശയുമൊക്കെ നിറഞ്ഞത് ആവേഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രം ഇറങ്ങുന്നതിന്റെ ആവേഷത്തിലിരിക്കുന്ന ആരാധകര്‍ക്ക് ഇരട്ടി മധുരവുമായി സംവിധായകന്‍ അരുണ്‍ ഗോപിയുടെ പുതിയ പ്രസ്ഥാവന എത്തിയത്.
താന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രം മാസ്റ്റര്‍ ട്രെയിനര്‍ ആയിരിക്കുമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന് സ്വഭാവത്തെ കുറിച്ച് സൂചന നല്‍കിയത്. 'നമ്മള്‍ എല്ലാ കാലത്തും മോഹന്‍ലാല്‍ എന്ന നടനെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു രൂപവും ഭാവവും ഉണ്ട്. നമ്മളെ ത്രസിപ്പിച്ച ഒരു ഭാവം. ആ ത്രസിപ്പിക്കുന്ന ലാലേട്ടനെ തിരിച്ചു കൊണ്ടുവരണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് എങ്ങനെ വരുമെന്നും സംഭവിക്കുമെന്നും പറയാറായിട്ടില്ല. ഈ വര്‍ഷം തന്നെ ആ സിനിമ സംഭവിക്കും.' അരുണ്‍ ഗോപി പറഞ്ഞു. ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്റെ ജീവിതകഥയെ വിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം അതിനുശേഷമായിരിക്കും ഉണ്ടാവുക എന്നും അരുണ്‍ ഗോപി വ്യക്തമാക്കിയിട്ടുണ്ട്.