ഡബ്ബിങ്ങില്‍ മമ്മുക്ക പുലിയാണ് നൂറില്‍ നൂറ്റിപത്ത് ശതമാനം തരും ; അഭിനയിക്കുമ്പോള്‍ എസ്പ്രെഷനു മാത്രമേ പ്രാധാന്യം കൊടുക്കു; മനസ്സ് തുറന്ന് സംവിധായകന്‍ സിദ്ധിഖ്

Malayalilife
 ഡബ്ബിങ്ങില്‍ മമ്മുക്ക പുലിയാണ് നൂറില്‍ നൂറ്റിപത്ത് ശതമാനം തരും ; അഭിനയിക്കുമ്പോള്‍ എസ്പ്രെഷനു മാത്രമേ പ്രാധാന്യം കൊടുക്കു;  മനസ്സ് തുറന്ന് സംവിധായകന്‍ സിദ്ധിഖ്

ലയാളത്തിന്റെ മെഗാസ്റ്റാര്‍ ആണ്   മമ്മുട്ടിയും മോഹന്‍ലാലും. രണ്ട് പേര്‍ക്കും മലയാള സിനിമയില്‍ അവരുടെതായ സ്ഥാനം ഉണ്ട്. അഭിനയത്തിലുപരി മമ്മൂട്ടിയില്‍ എടുത്തു പറയാവുന്ന മറ്റൊരു ഗുണം അദ്ദേഹത്തിന്റെ ശബ്ദമാണ്. വളരെ കട്ടിയുള്ള ശബ്ദത്തിനു ഉടമയാണ് അദ്ദേഹം.

ശബ്ദ സൗകുമാര്യത്തിന്റെ കാര്യത്തിലും ഡബ്ബിങിന്റെ കാര്യത്തിലും മമ്മൂട്ടിക്ക് നൂറില്‍ നൂറു മാര്‍ക്കാണ്. നിരവധി സിനിമകള്‍ക്ക് അദ്ദേഹം നരേഷന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് മോഹന്‍ലാലിന്റെ ഒടിയന്‍. ഒരു സീനിനെ മികച്ച ഡബ്ബിങ് പാടവം കൊണ്ടെങ്ങനെ വ്യത്യസ്തമാക്കാന്‍ കഴിയും എന്നും മമ്മൂട്ടി പല കുറി തെളിയിച്ചു തന്നിട്ടുണ്ടെന്ന് സംവിധായകന്‍ സിദ്ദിഖ് പറയുന്നു.

'മമ്മൂക്കയോളം ഡബ്ബിങ്ങില്‍ മികവ് പുലര്‍ത്തുന്ന ഒരു താരത്തെ ഞാന്‍ കണ്ടിട്ടില്ല. മറ്റു താരങ്ങള്‍ അഭിനയിക്കുമ്പോള്‍ ചിലപ്പോള്‍ നമുക്ക് നൂറില്‍ നൂറും തരാറുണ്ട്. എന്നാല്‍ ഡബ്ബിങ്ങില്‍ എത്തുമ്പോള്‍ അത് 90 ശതമാനത്തിലേക്കോ 95 ശതമാനത്തിലേക്കോ എത്തും. എന്നാല്‍ ഡബ്ബിങ്ങില്‍ ആ നൂറിനെ നൂറ്റിപത് ശതമാനം ആകുന്ന ഒരാളെ ഉള്ളു മമ്മൂക്ക, അദ്ദേഹം അഭിനയിക്കുമ്പോള്‍ ഇമോഷന്‍സീനും മറ്റും അത്ര പ്രാധാന്യം കൊടുക്കാറില്ല. എസ്പ്രെഷനു മാത്രമേ പ്രാധാന്യം കൊടുക്കുകയുള്ളൂ. എന്നാല്‍ അതെല്ലാം അദ്ദേഹം ഡബ്ബിങ്ങില്‍ മേക്ക് ആപ്പ് ചെയ്യും. അപ്പോള്‍ ആ സീനിനു ഡബിള്‍ ഇമ്പാക്ട് ആയിരിക്കും.'- സിദ്ദിഖ് പറയുന്നു.

director-Siddique- tell about -mammootty -doubbing- ability

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES