പവി കെയര്‍ ടേക്കറിന് ശേഷം ഒരുങ്ങുക മാജിക് ഫ്രെയിംസിന്റെ ബാനറിലുള്ള ദീലിപ് ചിത്രം; നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ഷൂട്ടിങ്

Malayalilife
topbanner
 പവി കെയര്‍ ടേക്കറിന് ശേഷം ഒരുങ്ങുക മാജിക് ഫ്രെയിംസിന്റെ ബാനറിലുള്ള ദീലിപ് ചിത്രം; നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ഷൂട്ടിങ്

വാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകന്‍. ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം മദ്ധ്യത്തില്‍ കോലഞ്ചേരി, പിറവം എന്നിവിടങ്ങളിലായി ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. മാജിക് ഫ്രെയിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീപ് ഭാഗമാകുന്നത് ആദ്യമായാണ്. 

ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ രചനയും ഷാരിസ് മുഹമ്മദാണ് നിര്‍വഹിച്ചത്. ചിത്രത്തില്‍ ദിലീപ് സാധാരണക്കാരനായാണ് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ എത്തിയേക്കും. താരനിര്‍ണയം പുരോഗമിക്കുകയാണ്. 

അതേ സമയം  പവി കെയര്‍ ടേക്കര്‍ആണ് ദിലീപ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഏപ്രില്‍ 26ന് ചിത്രം റിലീസ് ചെയ്യും. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലീന രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പുതുമുഖ നായികമാര്‍. നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണി ആന്റണി, രാധിക ശരത് കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങി വന്‍താര നിരതന്നെ അണി നിരക്കുന്നുണ്ട്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ക്കുശേഷം രാജേഷ് രാഘവന്‍ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് .ഛായാഗ്രഹണം സനു താഹിര്‍.


 

Read more topics: # ദിലീപ്
dileep in magic frames movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES