ധ്യാന്‍ ശ്രീനിവാസനും  ഷൈന്‍ടോം  ചാക്കോയും പ്രധാന കഥാപാത്രങ്ങള്‍; അന്‍വര്‍ സാദിഖ് ചിത്രം അണിയറയില്‍

Malayalilife
topbanner
ധ്യാന്‍ ശ്രീനിവാസനും  ഷൈന്‍ടോം  ചാക്കോയും പ്രധാന കഥാപാത്രങ്ങള്‍; അന്‍വര്‍ സാദിഖ് ചിത്രം അണിയറയില്‍

ക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അന്‍വര്‍ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ ഷെയ്ന്‍ ടോം  ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അമര്‍ പ്രേം നിര്‍മിക്കുന്ന ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 

വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ ഓര്‍മ്മയുണ്ടോ ഈ മുഖം, മനോഹരം എന്നീ സിനിമകള്‍ക്ക് ശേഷം അന്‍വര്‍ സാദിഖ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.  ചേട്ടനായ വിനീത് ശ്രീനിവാസന്‍ ചിത്രങ്ങള്‍ക്ക് ശേഷം അനിയന്‍ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ഒരുക്കുന്നു എന്ന രസകരമായ  ഒരു കൗതുകം കൂടി ചിത്രത്തിന് പുറകിലുണ്ട്.

അതേസമയം എക്താ പ്രൊഡക്ഷന്‍സിന്റെ തന്നെ  ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജോയ് ഫുള്‍ എന്‍ജോയ് റിലീസിന് തയ്യാറെടുക്കുകയാണ്.അഖില്‍ കാവുങ്കല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.ധ്യാന്‍ ശ്രീനിവാസനൊപ്പം ഇന്ദ്രന്‍സും അപര്‍ണ ദാസുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, നിര്‍മ്മല്‍ പാലാഴി, ബിജു സോപാനം, കലാഭവന്‍ നവാസ്, വിജയകൃഷ്ണന്‍, മീര നായര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍

dhyan and shine tom chacko team

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES