ശ്രീനിവാസനെ നായകനാക്കി വി.എം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയുടെ ഷൂട്ടിംഗ് പാലക്കാട്ടെ കൊല്ലങ്കോട്ട് പുരോഗമിക്കുന്നു. വിരമിച്ച പട്ടാളക്കാരന്റെ വേഷമാണ് ശ്രീനിവാസന് അവതരിപ്പിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് കുട്ടിമാമയിലെ മറ്റൊരു പ്രധാന താരം. ശ്രീനിവാസന്റെ ചെറുപ്പകാലമാണ് ധ്യാന്‍ അവതരിപ്പിക്കുക. 22ന് ശേഷം ധ്യാന്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. ഒറ്റ ഷെഡ്യൂളില്‍ 45 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് പദ്ധതി.
പൊള്ളാച്ചിയാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍. മീര വാസുദേവ്, ദുര്‍ഗാ കൃഷ്ണ എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ ജനാര്ദ്ദനന്, ഭീമന് രഘു, സ്ഫടികം ജോര്‍ജ്, മേജര്‍ രവി, സഞ്ജു ശിവറാം, പ്രേം കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, ആനന്ദം ഫെയിം വിശാഖ്, ഷോബി തിലകന്, ശ്രീകാന്ത് മുരളി, കലിംഗ ശശി, വിനോദ് കോവൂര്‍, അഞ്ജലി നായര്‍, ശ്രീദേവി ഉണ്ണി, രാജേഷ് ശര്‍മ്മ, കൃഷ്ണപ്രഭ, കൃതിക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന കുട്ടിമാമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് മനാഫാണ്.