Latest News

ലോകത്തിലെ ആദ്യത്തെ  ബ്രാഹ്മണന്‍ തുടങ്ങിയ ഫിഷ് ഹബ്ബുമായി രമേഷ് പിഷാരടി;  'ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ'  ഫ്രാഞ്ചൈസി ആരംഭിച്ച് പിഷാരടിയും ഉദ്ഘാടകനായി സലീം കുമാറും

Malayalilife
topbanner
ലോകത്തിലെ ആദ്യത്തെ  ബ്രാഹ്മണന്‍ തുടങ്ങിയ ഫിഷ് ഹബ്ബുമായി രമേഷ് പിഷാരടി;  'ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ'  ഫ്രാഞ്ചൈസി ആരംഭിച്ച് പിഷാരടിയും ഉദ്ഘാടകനായി സലീം കുമാറും

മലയാളസിനിമ മേഖലയില്‍ എന്നല്ല താരങ്ങള്‍ ബിസിനസ് മേഖലയിലും ഒരു കൈ പരീക്ഷിച്ചവരാണ്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ പിടിച്ച നടനാണ് ധര്‍മജനും മത്സ്യ വ്യാപാരവും. 'ധര്‍മ്മൂസ് ഫിഷ് ഹബ്' പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ നിരവധി താരങ്ങള്‍ അഭിനന്ദവുമായി എത്തുകയും മത്സ്യവ്യാപാരത്തിലേക്ക് ചുവട് വയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ധര്‍മ്മജന്റെ ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി രമേശ് പിഷാരടിയും കലാഭവന്‍ പ്രസാദും ചേര്‍ന്ന് ആരംഭിച്ചത് ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമാവുകയാണ്. 

വെണ്ണലയില്‍ ആരംഭിച്ച കട നടന്‍ സലിം കുമാര്‍ ഉദ്ഘാടനം ചെയ്തു. കലാഭവന്‍ ഷാജോണും ടിനി ടോമുമടക്കമുള്ള താരനിരയാണ് ഉദ്ഘാടനത്തിന് സാക്ഷിയാകാനെത്തിയത്. ഉദ്ഘാടനത്തിന് ശേഷം നടന്‍ സലിം കുമാര്‍ നടത്തിയ പ്രസംഗം ഇതിനോടകം സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു.

'പിഷാരടി എന്റെ ശിഷ്യനും പ്രസാദ് ഏട്ടന്‍ എന്റെ ആശാനുമാണ്. ഇതൊരു ചരിത്രനിമിഷമാണെന്നു ഞാന്‍ പറയും. കാരണം ബ്രാഹ്മണനായ മനുഷ്യന്‍ ലോകത്തില്‍ ആദ്യമായി മീന്‍ കച്ചവടം തുടങ്ങിയിരിക്കുന്നു. വളരെ വിപ്ലവകരമായൊരു നിമിഷത്തിനാണ് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. മത്സ്യത്തിന്റെ കാര്യത്തില്‍ ധര്‍മജന്‍ ഇപ്പോള്‍ മുകേഷ് അംബാനിയെപ്പോലെയാണ്. അടുത്തത് ടിനി ടോം തുടങ്ങാന്‍ പോകുന്നു. നാദിര്‍ഷായും ദിലീപും കൂടി കളമശേരിയില്‍ തുടങ്ങുന്നു.

പിഷാരടി മീന്‍ കട തുടങ്ങുന്നുവെന്ന് കേട്ടപ്പോള്‍ എന്റെ ഭാര്യയും ഞെട്ടിപ്പോയി. പിഷാരടി എന്റെ വീട്ടില്‍ വളര്‍ന്നൊരു മനുഷ്യനാണ്. അന്ന് എല്ലാവര്‍ക്കും മീന്‍ കറി വിളമ്പുമ്പോള്‍ പിഷാരടിക്ക് മാത്രം വെജിറ്റബിള്‍. അങ്ങനെയുള്ള ആള്‍ എങ്ങനെ മീന്‍ കട തുടങ്ങുവെന്നായിരുന്നു അവളുടെ ചോദ്യം.

അടുത്ത സംശയം കട ഉദ്ഘാടനം നാട മുറിച്ചാണോ എന്നും. അപ്പോള്‍ ഞാന്‍ പറഞ്ഞു, അവന്‍ സൈക്കിളിലിരിക്കും ഞാന്‍ കോട്ടണിഞ്ഞ് മീന്‍ മീന്‍ എന്നു വിളിച്ചുപറഞ്ഞാകും ഉദ്ഘാടനം എന്നു. ഇതൊരു വലിയ ബിസിനസ്സുതന്നെയാണ്. ഇങ്ങനെ മുന്നോട്ടുപോയി കഴിഞ്ഞാല്‍ ഭാവിയില്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൈക്കിളില്‍ 'പെടക്കണ ചാളയുണ്ട്' എന്നു പറയുന്ന കാലം വരുമെന്നാണ് തോന്നുന്നത്.' സലിം കുമാറിന്റെ വാക്കുകള്‍ കേള്‍വിക്കാരെ കുടുകുടാ ചിരിപ്പിച്ചിരുന്നു.

വര്‍ഷങ്ങളായി വേദികളില്‍ ഒന്നിച്ച് നിറഞ്ഞു നിന്ന ധര്‍മ്മജനും പിഷാരടിയും കച്ചവടത്തിലും കൈകോര്‍ക്കുന്നത് ആരാധകരിലും ആവേശമുയര്‍ത്തിയിരിക്കുകയാണ്. 'ധര്‍മ്മജന്‍ ബുദ്ധിമാനാണ്. ലണ്ടനില്‍ വച്ച് എന്നെ നിര്‍ബന്ധിച്ച് മീന്‍ തീറ്റിച്ചെന്നും അവിടെ നിന്നാണ് ഇത് തുടങ്ങുന്നതെന്നും 'പിഷാരടി പറയുന്നു.

dharmus fish hub,pisharadi,new franchise,salim kumar

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES