50 -ാം ചിത്രമായ രായന്റെ വിജയ തിളക്കത്തിലാണ് നടന് ധനുഷ് ഇപ്പോള്‍. ബോക്സ് ഓഫീസില്‍ മികച്ച അഭിപ്രായവും കളക്ഷനുമാണ് ചിത്രം സ്വന്തമാക്കിയത്. ധനുഷ് ഇപ്പോള്‍ തന്റെ മൂന്നാമത്തെ സംവിധാനമായ 'നിലവുക്ക് എന്മേല് എന്നടി കോപം' എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ചിത്രത്തിന്റെ ആദ്യ സിംഗിള്‍ ഓഗസ്റ്റ് 30 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ധനുഷിന്റെ മകന് യാത്ര അച്ഛന്റെ ചിത്രത്തിലൂടെ ഗാനരചയിതാവായി സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
ഇതുവരെ ചിത്രത്തിലെ പുറത്തിറങ്ങാത്ത ഗാനം കാണാനുള്ള അവസരം ലഭിച്ചെന്നും ചിത്രത്തിലൂടെ ധനുഷിന്റെ മകന് ഗാനരചയിതാവായി അരങ്ങേറ്റം കുറിക്കുന്നെന്നും വെളിപ്പെടുത്തിയിരിക്കുന്നത് നടന് എസ്ജെ സൂര്യയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.
നിലവില്‍ തന്റെ മൂന്നാമത്തെ സംവിധാനചിത്രമായ ' നിലവുക്ക് എന്ന്മേല് എന്നടി കോപം' ചിത്രവുമായി തിരക്കിലാണ് ധനുഷ് ഇപ്പോള്‍ .ഈ ചിത്രത്തിലെ ഗാനമാണ് യാത്ര എഴുതിയിരിക്കുന്നത്.
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ രായനിലൂടെ കോളിവുഡ് ബോക്സ് ഓഫീസ് പുത്തനുണര്‍വിലാണ്. ചിത്രം 150 കോടി ക്ലബ്ബില്‍ ഇതിനോടകം തന്നെ എത്തി കഴിഞ്ഞു . 150 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ഈ വര്‍ഷത്തെ ആദ്യ തമിഴ് ചിത്രമാണിത്. ചിത്രത്തിന്റെ ഒ ടി ടി സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. 2017ല്‍ പുറത്തിറങ്ങിയ 'പാ പാണ്ടി' എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്
2017-ല്‍ പുറത്തിറങ്ങിയ 'പാ പാണ്ടി' എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും തന്റെ സിനിമാ പ്രാഗല്ഭ്യം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഈ ബഹുമുഖ പ്രതിഭയായി തുടരുകയാണ് ധനുഷ് ഇപ്പോള്‍