Latest News

മക്കള്‍ക്കു വേണ്ടി വീണ്ടും ഒന്നിക്കാന്‍ ധനുഷും ഐശ്വര്യയും; തമിഴിലലെ താരദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നതായി ബെയില്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തല്‍

Malayalilife
 മക്കള്‍ക്കു വേണ്ടി വീണ്ടും ഒന്നിക്കാന്‍ ധനുഷും ഐശ്വര്യയും; തമിഴിലലെ താരദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നതായി ബെയില്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തല്‍

ജനികാന്തിന്റെ മൂത്തമകള്‍ ഐശ്വര്യയും നടന്‍ ധനുഷും വിവാഹിതരാവുകയാണെന്ന വാര്‍ത്ത പോലെ അവരുടെ വേര്‍പിരിയലും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2004ല്‍ വിവാഹിതരായ ദമ്പതിമാര്‍ സന്തുഷ്ടരായി ജീവിക്കുന്നതിനിടയില്‍ വളരെ അപ്രതീക്ഷിതമായിട്ടാണ് വിവാഹമോചനത്തിലേക്ക് എത്തുന്നത്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നും ഒപ്പമുണ്ടാവുമെന്നും സുഹൃത്തുക്കളായി പിരിയുകയാണെന്നുമാണ് വിവാഹമോചനത്തെ പറ്റി താരങ്ങള്‍ സംസാരിച്ചത്.

പിന്നീട് ധനുഷ് അഭിനയത്തിലും ഐശ്വര്യ സംവിധാനത്തിലും തിരക്കിലായി. ഏറ്റവുമൊടുവില്‍ ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍ സലാം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് പുതിയ ചില അഭിമുഖങ്ങള്‍ പുറത്ത് വരുന്നത്.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ആണ് രണ്ടുപേരെയും ഒന്നിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നത് എന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ അത് എല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു. ഇതിനിടയിലാണ് ഐശ്വര്യയും ധനുഷും ഒന്നിക്കാന്‍ പോവുകയാണെന്ന് വീണ്ടും വാര്‍ത്തകള്‍ എത്തിയിരിക്കുന്നത്.

നടനും നിരൂപകനുമായ ബയില്‍വാന്‍ രംഗനാഥന്‍ ആണ് ഐശ്വര്യയും ധനുഷും വീണ്ടുമൊന്നിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിലാണ് ബയില്‍വാന്‍ സംസാരിച്ചത്. ആന്ധ്രാപ്രദേശിലെ ഒരു ഹോട്ടലില്‍ വച്ചാണ് ധനുഷും ഐശ്വര്യയും വിവാഹമോചനത്തിന് തീരുമാനമെടുത്തത്.

്ഇപ്പോള്‍ ബന്ധം കൂട്ടിയിണക്കി ഇരുവരും ഒരുമിക്കാന്‍ പോവുകയാണ്. മകളുടെ അപ്രതീക്ഷിതമായ വേര്‍പിരിയല്‍ തീരുമാനം രജനിയെയും ഭാര്യ ലതയെയും ഞെട്ടിച്ചിരുന്നു. കുടുംബം അവരെ ഒരുമിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. മക്കള്‍ക്ക് വേണ്ടി വീണ്ടും ഒന്നിക്കാന്‍ ധനുഷും ഐശ്വര്യയും തീരുമാനിച്ചതായി പറയുന്നു.

ഇരുവരും ഉടന്‍ ഒന്നുചേരാന്‍ സാധ്യതയുണ്ട് എന്നാണ് ബയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്. ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ആരാധകരും സിനിമാലോകവും കാത്തിരിക്കുന്നത് ശുഭവാര്‍ത്തയ്ക്കായാണ്. അതേസമയം, വേര്‍പിരിയലിന് ശേഷം സിനിമാ തിരക്കുകളില്‍ ആയിരുന്നു ഐശ്വര്യയും ധനുഷും.

'ലാല്‍ സലാം' എന്ന സിനിമ ഒരുക്കി ഐശ്വര്യ സംവിധാന രംഗത്തേക്ക് തിരിച്ചെത്തി എങ്കിലും ഈ സിനിമ തിയേറ്ററില്‍ ഫ്ളോപ്പ് ആയി മാറിയിരുന്നു. അതേസമയം, 'ക്യാപ്റ്റന്‍ മില്ലര്‍' ആയിരുന്നു ധനുഷിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. നടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'രായന്‍', 'കുബേര' എന്നീ ചിത്രങ്ങള്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

dhanush and aishwarya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES