തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. വേര്‍പിരിയാനുള്ള തീരുമാനം 2022ല്‍ ഇരുവരും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അതിനെക്കുറിച്ച് വിവരങ്ങള്‍ ഇല്ലായിരുന്നു.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷന്‍ 13 ബി പ്രകാരമാണ് രണ്ടുപേരും അപേക്ഷ നല്‍കിയിരിക്കുന്നത്. 2004ല്‍ നടന്ന തങ്ങളുടെ വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹര്‍ജി ഉടന്‍ വാദം കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.....
രണ്ട് വര്‍ഷമായി ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. എങ്കിലും മക്കളായ യാത്രയുടെയും ലിംഗയുടെയും സ്‌കൂള്‍ പരിപാടികളിലും മറ്റും ഇരുവരും പങ്കെടുത്തിരുന്നു. രജനീകാന്തിനൊപ്പമാണ് കൊച്ചുമക്കള്‍.
2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. 18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. 2022 ജനുവരി 17ന് ധനുഷാണ് വേര്‍പിരിയല്‍ എക്‌സിലൂടെ പ്രഖ്യാപിച്ചത്.
രജനീകാന്ത് അതിഥി വേഷത്തില്‍ എത്തുന്ന ലാല്‍ സലാം ആണ് ഐശ്വര്യയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ക്യാപ്റ്റന്‍ മില്ലര്‍ ആണ് ധനുഷിന്റെ ഒടുവില്‍ റിലീസായ ചിത്രം. രായന്‍, ഇളയരാജയുടെ ജീവചരിത്രം പറയുന്ന ഇളയരാജ - സംഗീതത്തിന്റെ രാജാവ് എന്നിവയാണ് ധനുഷിന്റെ വരാനിരിക്കുന്ന സിനിമകള്‍.