Latest News

രണ്ടാമത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പ്; മകള്‍ ദുവയുടെ രണ്ടാം പിറന്നാളില്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും; ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍ 

Malayalilife
 രണ്ടാമത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പ്; മകള്‍ ദുവയുടെ രണ്ടാം പിറന്നാളില്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും; ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍ 

ആദ്യ കണ്‍മണി ദുവ പദുക്കോണ്‍ സിങ്ങിന്റെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന വലിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരങ്ങള്‍. 

മകള്‍ക്കൊപ്പമുള്ള താരദമ്പതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വന്‍ തരംഗമായിക്കഴിഞ്ഞു. ഏറെ ആകര്‍ഷകമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലാണ് മെറ്റേണിറ്റി ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കൈകള്‍ കൊണ്ട് മുഖം മറച്ചുപിടിച്ച മകള്‍ ദുവയെ ദീപികയും രണ്‍വീറും ചേര്‍ത്തണച്ചു പിടിച്ചിരിക്കുന്നതാണ് ആദ്യ ചിത്രം. രണ്‍വീര്‍ മകളെ കൈയിലെടുത്തു നില്‍ക്കുമ്പോള്‍ തൊട്ടടുത്ത് ചേര്‍ന്നുനില്‍ക്കുന്ന ദീപികയെയും, താരത്തിന്റെ നിറവയറില്‍ രണ്‍വീര്‍ സ്‌നേഹത്തോടെ തലോടുന്നതും ചിത്രങ്ങളില്‍ കാണാം. 

പോസ്റ്റിന്റെ ലിങ്ക് ചുവടെ: https://www.instagram.com/p/DdB12M_iG3g/?utm_source=ig_web_button_share_sheet 

2024 സെപ്റ്റംബറിലാണ് ദീപികയ്ക്കും രണ്‍വീറിനും ആദ്യ മകളായ ദുവ ജനിക്കുന്നത്. ഈ വര്‍ഷം ആദ്യമാണ് തങ്ങള്‍ രണ്ടാമതും മാതാപിതാക്കളാകാന്‍ പോകുന്നുവെന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ഇരുവരും വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2018-ല്‍ ഇറ്റലിയില്‍ വെച്ചായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും വിവാഹം.

deepika padukone second pregnancy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES