മലയാള സിനിമാ ലോകത്തെ പ്രിയതാരങ്ങളായ അപര്‍ണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി. ?ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
കഴിഞ്ഞ ദിവസമായിരുന്നു വിവാഹത്തോടനുബന്ധിച്ചുള്ള ഹല്‍ദി ആഘോഷങ്ങള്‍ നടന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഹല്‍ദി ആഘോഷിക്കുന്ന അപര്‍ണയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു...
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപകിന്റെ സിനിമാ അരങ്ങേറ്റം. തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്‍, ക്യാപ്റ്റന്‍, ബി.ടെക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' ആണ് ദീപകിന്റെ റിലീസിനെത്തിയ പുതിയ ചിത്രം
ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലെത്തിയത്. 'മനോഹരം' എന്ന ചിത്രത്തില്‍ അപര്‍ണയും ദീപകും ഒന്നിച്ച് അഭിനയിച്ചിരുന്നു. പ്രിയന്‍ ഓട്ടത്തിലാണ്, സീക്രട്ട് ഹോം എന്നിവയാണ് അപര്‍ണയുടെ മറ്റു മലയാളം ചിത്രങ്ങള്‍. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലൂടെ തമിഴിലും അപര്‍ണ അരങ്ങേറ്റം കുറിച്ചു.
ഡാഡയാണ് തമിഴിലെ മറ്റൊരു ചിത്രം. 'ആദികേശവ'യിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. മാളികപ്പുറം ടീം ഒന്നിക്കുന്ന ആനന്ദ് ശ്രീബാല എന്ന ചിത്രത്തിലും അപര്‍ണയുണ്ട്. ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍.