Latest News

വിശ്വക് സെന്നിന്റെ ദാസ് കാ ധാംകി രണ്ടാം സിംഗിള്‍ മാവ ബ്രോ പുറത്തിറങ്ങി

Malayalilife
വിശ്വക് സെന്നിന്റെ ദാസ് കാ ധാംകി രണ്ടാം സിംഗിള്‍ മാവ ബ്രോ പുറത്തിറങ്ങി

ഡൈനാമിക് ഹീറോ വിശ്വക് സെന്‍ തന്റെ ആദ്യ പാന്‍ ഇന്ത്യ ചിത്രം ദാസ് കാ ധാംകി, വമ്പന്‍ ബഡ്ജറ്റില്‍ അണിയറയില്‍ ഒരുങ്ങുകയാണ്.  ചിത്രത്തിന്റെ നായകനും സംവിധായകനും നിര്‍മ്മാതാവും വിശ്വക് തന്നെയാണ്.  ചിത്രത്തില്‍ വിശ്വക് സെന്നിന്റെ നായികയായി നിവേത പേതുരാജാണ് എത്തുന്നത്.

 ചിത്രത്തിന്റെ  ആദ്യ സിംഗിള്‍ 'ആള്‍മോസ്റ്റ്‌റ് പടിപോയിദേപിള്ളയ്ക്ക്'  വമ്പന്‍ പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്.  ഇന്ന്, നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ രണ്ടാമത്തെ സിംഗിള്‍ മാവാ ബ്രോയുടെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി .

റാം മിരിയാലയാണ് ചിട്ടപ്പെടുത്തി തന്റെ മനോഹര ശബ്ദത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്.  കാസര്‍ള ശ്യാമിന്റെ വരികള്‍  ഇതിനോടൊക്കെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പാട്ടില്‍ ചടുലമായി കാണപ്പെട്ട വിശ്വക് സെന്നിന്റെ നൃത്തങ്ങള്‍ കാണാന്‍ രസകരമാണ്.  ആല്‍ബത്തില്‍ നിന്നുള്ള മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ നമ്പറായിരിക്കും ഇത്.

വന്മയേ ക്രിയേഷന്‍സിന്റെയും വിശ്വക്‌സെന്‍ സിനിമാസിന്റെയും ബാനറില്‍ കരാട്ടെ രാജു നിര്‍മ്മിക്കുന്ന ചിത്രത്തിന് പ്രസന്നകുമാര്‍ ബെസവാഡയാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ദിനേശ് കെ ബാബു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ലിയോണ്‍ ജെയിംസും എഡിറ്റിംഗ് അന്‍വര്‍ അലിയും നിര്‍വ്വഹിക്കുന്നു.റാവു രമേഷ്, ഹൈപ്പര്‍ ആദി, രോഹിണി, പൃഥ്വിരാജ് എന്നിവരാണ് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ദാസ് കാ ധാംകി 2023 ഫെബ്രുവരി 17 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.

അഭിനേതാക്കള്‍: വിശ്വക് സെന്‍, നിവേത പേതുരാജ്, റാവു രമേഷ്, ഹൈപ്പര്‍ ആദി, രോഹിണി, പൃഥ്വിരാജ്.
 സംവിധായകന്‍: വിശ്വക് സെന്‍
 നിര്‍മ്മാതാവ്: കരാട്ടെ രാജു
 ബാനറുകള്‍: വന്മയേ ക്രിയേഷന്‍സ്, വിശ്വക്‌സെന്‍ സിനിമാസ്
 സംഭാഷണങ്ങള്‍: പ്രസന്നകുമാര്‍ ബെസവാഡ
 ഡിഒപി: ദിനേശ് കെ ബാബു
 സംഗീതം: ലിയോണ്‍ ജെയിംസ്
 എഡിറ്റര്‍: അന്‍വര്‍ അലി
 കലാസംവിധാനം: എ.രാമഞ്ജനേയുലു
സംഘട്ടണം : ടോഡോര്‍ ലസറോവ്-ജുജി, ദിനേഷ് കെ ബാബു, വെങ്കട്ട്

das ka dhamki mawa bro

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES