രാംചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമാണ് 'ഗെയിം ചേഞ്ചര്‍'. ജനുവരി പത്തിന് സംക്രാന്തിയോട് അനുബന്ധിച്ചെത്തുന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്‍ രാം ചരണിന്റെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് ആരാധകര്‍ രം?ഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ട് ആണിതെന്നാണ് റിപ്പോര്‍െട്ടുകള്‍.
256 അടി ഉയരമുള്ള കട്ടൗട്ട് ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് ആരാധകര്‍ സ്ഥാപിച്ചിരിക്കുന്നത്. ലുങ്കിയും ടി-ഷര്‍ട്ടും ധരിച്ച നടന്റെ ക്യാരക്ടര്‍ ലുക്കിലുള്ള ചിത്രമാണ് കട്ടൗട്ടിലുള്ളത്. പുറകിലായി വെള്ള കുതിരയും ഉണ്ട്. കൂറ്റന്‍ കട്ടൗട്ട് സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞു. വലിയ പ്രതീക്ഷയാണ് ചിത്രത്തിന്മേല്‍ ആരാധകര്‍ക്കുള്ളത്. 2022ലെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഗെയിം ചേഞ്ചര്‍ സിനിമയ്ക്കുണ്ട്.
കേരളത്തില്‍ ഗെയിം ചേഞ്ചര്‍ റിലീസിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ആണ്. അല്ലു അര്‍ജുന്റെ പുഷ്പ 2 കേരളത്തില്‍ എത്തിച്ചതും ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ആയിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും.
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ദില്‍ രാജുവും സിരിഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം, വമ്പന്‍ ആക്ഷന്‍ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകള്‍ ഉണ്ട്. കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.