Latest News

ദൈവത്തിന് ക്രിക്കറ്റ് കളിക്കാൻ കൊതി തോന്നി! അങ്ങനെ 1973 ഏപ്രിൽ 24 ന് ഭൂമിയിൽ അവതരിച്ചു; സച്ചിന് ആദരവുമായി മലയാള സിനിമ അണിയറയിൽ;ക്രിക്കറ്റിലെ അടിപൊളി ഗാനം കേൾക്കാം

Malayalilife
ദൈവത്തിന് ക്രിക്കറ്റ് കളിക്കാൻ കൊതി തോന്നി! അങ്ങനെ 1973 ഏപ്രിൽ 24 ന് ഭൂമിയിൽ അവതരിച്ചു; സച്ചിന് ആദരവുമായി മലയാള സിനിമ അണിയറയിൽ;ക്രിക്കറ്റിലെ അടിപൊളി ഗാനം കേൾക്കാം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് ആദരവുമായി ഒരു മലയാള സിനിമ അണിയറയിൽ ഒരുങ്ങുന്നു. ശ്രീജിത്ത് രാജൻ സംവിധാനം ചെയ്യുന്ന ക്രിക്കറ്റ് എന്ന സിനിമയിലെ ഗാനം ക്രിക്കറ്റ് കളി ഇഷ്ടപ്പെടുന്നവർക്ക് ആവേശമാവുകയാണ്.

ദൈവം ബാറ്റെടുത്ത് കളിക്കും എന്നു തുടങ്ങുന്ന, സിനിമയിലെ ഗാനം പാടിയിരിക്കുന്നത് മധു ബാലകൃഷ്ണനും കൃഷ്ണലാലും ചേർന്നാണ്. ശ്രീജിത്ത് എഴുതിയ വരികൾക്ക് കൃഷ്ണലാൽ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു.ഗിന്നസ് പക്രുവാണ് ഗാനം തന്റെ ഫേസ്‌ബുക്കിലൂടെ പുറത്ത് വിട്ടത്. 

ലെയ്സൺ ജോണും ശ്രീജിത്ത് രാജനുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 'കഥയില്ല, കളി മാത്രം ' എന്ന ടാഗ് ലൈനോടെ പുറത്തുവന്ന ക്രിക്കറ്റിന്റെ പോസ്റ്ററുകളും മോഷൻ പോസ്റ്ററുകളും ഇതിനോടകം വൈറലായിരുന്നു.

ടെമ്പിൾ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണവും വിതരണവും നിധിൻ പി മോഹനൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ടിറ്റോ ഫ്രാൻസിസും പശ്ചാത്തല സംഗീതം ജിനു വിജയനുമാണ്. പടം സെപ്റ്റംബറിൽ തിയേറ്ററിൽ എത്തും.

cricket malayalam movie-song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES