മലയാള സിനിമയില്‍ ഒരു പുതിയ ചലച്ചിത്രനിര്‍ മ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു.സി.എന്‍.ഗ്ലോബല്‍ മൂവീസ്.
ഒരു സംഘം വിദേശ മലയാളികളുടെ കൂട്ടായ സംരംഭമാണ് സി.എന്‍.ഗ്ലോബല്‍ മൂവീസ്. നല്ല സന്ദേശങ്ങള്‍ നല്‍കുന്നതും മനുഷ്യ നന്മകളും ഉപകരിക്കും വിധത്തിലുള്ള കുടുംബമിത്രങ്ങള്‍ നിര്‍മ്മിക്കുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് നിര്‍മ്മാണത്തിന്റെ മുഖ്യ ചുമതലയുള്ള ശ്രീമതി ലിസ്സി.കെ.ഫെര്‍ണാണ്ടസ് വ്യക്തമാക്കി. സ്വര്‍ഗം എന്ന സിനിമയാണ് ആദ്യ ചിത്രം.
കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ഒരു സെക്കന്റ് ക്ലാസ് യാത്ര -എന്ന ചിത്രത്തിനു ശേഷം റെജീസ് ആന്റണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഏപ്രില്‍ പതിനൊന്ന് വ്യാഴാഴ്ച്ച പൂഞ്ഞാര്‍, സി.എം.ഐ.ദേവാലയത്തിലായിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
.ശ്രീമതി ലിസ്സി.കെ.ഫെര്‍ണാ
ണ്ടസ് ഫസ്റ്റ് ക്ളാപ്പ നല്‍കിക്കൊണ്ടായി തുടക്കം.
മലയാള സിനിമയില്‍ പ്രേഷകര്‍ക്കിടയില്‍ ഏറെ അംഗീകാരം നേടിയിരുന്ന അനന്യ ഒരിടവേളക്കുശേഷം അഭിനയിക്കാനെ ത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്.
അനന്യ, സാജന് ചെറുകയില്‍, സിജോയ് വര്‍ഗീസ്, തുടങ്ങിയവരും ആദ്യ രംഗത്തില്‍ അഭിനയിച്ചവരില്‍ പ്രമുഖരാണ്.
ഇവര്‍ക്കൊപ്പം മഞ്ചാടി ജോബി, ഋഥികാറോസ് ആന്റെണി എന്നിവരും പങ്കെടുത്തു.
ക്രൈസ്തവ പശ്ചാത്തലത്തിലൂടെ
അയല്പക്കക്കാരായ രണ്ടു വീടുകളെ കേന്ദ്രികരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ ഈ വീട്ടുകാര്‍ക്കിടയില്‍ ഉണ്ടെങ്കിലും വീട്, ഒരു സ്വര്‍ഗമാകുന്ന ചില കാര്യങ്ങള്‍ തിരിച്ചറിവാകാന്‍ പ്രചോദനമാകുന്ന താണ് തികഞ്ഞ കുടുംബ മുഹൂര്‍ത്ത ങ്ങളിലൂടെയും നര്മ്മമൂര് ത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നത്.
ഒരു ക്ളീന്‍ എന്റെര്‍ടൈനറായി ത്തന്നെയാണ് ഈ ചിത്രത്തിന്റെ അവതരണം.
അജുവര്‍ഗീസ്, ജോണി ആന്റെണി മഞ്ജു പിള്ള,
വിനീത് തട്ടില്‍,അഭിരാം രാധാകൃഷ്ണന്, രഞ്ജിത്ത് കങ്കോല്‍ ഉണ്ണിരാജ, കുടശ്ശനാട് കനകം, ശീറാം ദേവാഞ്ജന എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
കഥ - ലിസ്സി.കെ.ഫെര്‍ണാ
ണ്ടസ്.
തിരക്കഥ - റെജീസ് ആന്റെണി ,റോസ് റെജീസ്
ഗാനങ്ങള്‍ - എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, സന്തോഷ് വര്‍മ്മ,ബേബി ജോണ്‍ കലയന്താനി,
ഏറെ പോപ്പുലറായ ഒരു പിടിക്രിസ്ത്യന് ഭക്തിഗാനങ്ങള്‍ രചിച്ച് ശ്രദ്ധേയനായ ബേബി ജോണ്‍ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങള്‍ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.
' സംഗീതം - മോഹന്‍ സിതാര, ജിന്റോ ജോണ്‍, ലിസ്സി .കെ. ഫെര്‍ണാണ്ടസ്.
ഛായാഗ്രഹണം - എസ്. ശരവണന്.
എഡിറ്റിംഗ്--ഡോണ്‍ മാക്സ് -
കലാസംവിധാനം. അപ്പുണ്ണി സാജന്.
മേക്കപ്പ് പാണ്ഡ്യന്
കോസ്റ്റ്യും - ഡിസൈന്‍ - റോസ് റെജീസ്
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - റെജിലേഷ്, ആന്റോസ് മാണി.
പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ്
പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് - ബാബുരാജ് മനിശ്ശേരി, '
പ്രൊഡക്ഷന്‍ കണ്ട്രോളര് - തോബിയാസ്.
പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.
ഫോട്ടോ - . ജിജേഷ് വാടി.