Latest News

"സിനിമ താരങ്ങളുടേത് മാത്രമല്ല": സിനിമയ്ക്ക് മുന്നോടിയായി മാക്ട്രോ മോഷൻ പിക്ചേഴ്സ് അവതരിപ്പിക്കുന്ന പ്രൊമോ വീഡിയോ പരമ്പര

Malayalilife

രു സിനിമയെ സിനിമയാക്കുന്നത് അതിലെ താരങ്ങൾ മാത്രമല്ല. സ്ക്രീനിൽ നമ്മൾ കാണുന്ന തിളക്കത്തിനപ്പുറം എത്രയോ പേരുടെ ചെറുതും വലുതുമായ ശ്രമങ്ങൾ അതിനു പിന്നിലുണ്ട്! 
ആരാലും അറിയപ്പെടാത്ത, സിനിമയെ നമ്മളിലേക്കെത്തിക്കുന്ന ഒരായിരം പേരെ അവതരിപ്പിക്കുന്ന വീഡിയോയാണ് "സിനിമ താരങ്ങളുടേത് മാത്രമല്ല ".

തങ്ങളുടെ ഒരു പുതിയ സിനിമ തുടങ്ങുന്നതിനു മുമ്പ്, മാക്ട്രോ മോഷൻ പിക്ചേഴ്സ് അവതരിപ്പിക്കുന്ന പ്രൊമോ വീഡിയോ പരമ്പരയാണ് "സിനിമ താരങ്ങളുടേത് മാത്രമല്ല ".

ആദ്യത്തെ വീഡിയോ ആരംഭിക്കുന്നത് പോസ്റ്റർ ഒട്ടിക്കുന്നവരിൽ നിന്നാണ്.അടുത്തത് ഒരു തെരുവിൽ പൂക്കച്ചടം നടത്തുന്ന ഒരു സ്ത്രീയ്ക്ക് കൂടി സിനിമ എങ്ങനെ ഉപകാരപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.പിന്നീട് വരുന്നത് തിയ്യേറ്ററിനു മുന്നിൽ തട്ടുകട നടത്തുന്ന ഒരാൾക്ക് സിനിമ എങ്ങനെ ഗുണം ചെയ്യുന്നുവെന്നതാണ്.അതു പോലെ തന്നെ ഒരു നാട്ടിൽ ഷൂട്ടിംഗ് നടക്കുമ്പോൾ അവിടെ എക്സ്ട്രാ ആർട്ടിസ്റ്റുകളായി വിളിക്കുന്ന ആൾക്കാരെ കുറിച്ചാണ്.അത്തരത്തിൽ നാലു വീഡിയോ ഇതിനകം റിലീസ് ചെയ്തു.തുടർന്ന് സിനിമയുടെ മറ്റു വിഭാഗങ്ങളിൽ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്നവരെ കുറിച്ചും ചിത്രീകരിച്ച് വീഡിയോ റിലീസ് ചെയ്യുന്നതാണ്.
ഗിരീഷ് നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ പ്രൊമോ വീഡിയോയുടെ
ആശയവും നിർമ്മാണവും ലാജു മാത്യു ജോയിയുടെതാണ്.

മീടു മറിയം വർഗീസ്, ഷിന്റോ, വിവേക് ​​അശോക്, അധീഷ്, ആൽബർട്ട് വിൻസെന്റ്, റോസ് റെജിസ്, ശ്രീജിത്ത് സ്വാമി, ഹരികൃഷ്ണൻ, അനിൽ അമ്പാട്ട് തുടങ്ങിയവരാണ് ഈ പ്രൊമോ വീഡിയോയിൽ അഭിനയിക്കുന്നത്.

ഛായാഗ്രഹണം- ഷൈൽ സതീഷ്, എഡിറ്റർ-കൃഷ്ണകുമാർ മാരാർ, കല-വേലു വാഴയൂർ, സംഗീതം-അജയ് ജോസഫ്, കളറിസ്റ്റ്-അലക്‌സ് വർഗീസ്, വേഷവിധാനം-റോസ് റെജിസ്, ഗ്രാഫിക്സ്-സെൻ,
പ്രൊഡക്ഷൻ കൺട്രോളർ- സന്തോഷ് ചെറുപൊയ്ക, സൗണ്ട് എഞ്ചിനീയർ- അഭിനവ്, സൗണ്ട് ഇഫക്ട്സ്- സാബു, പ്രൊഡക്ഷൻ മാനേജർ- ബിനു തോമസ്. സംഗീത നിർമ്മാണം- ഷാജിത്ത് ഹുമയൂൺ
അസോസിയേറ്റ് ഡയറക്ടർ- ആൽബർട്ട് വിൻസെന്റ്. അസി. ക്യാമറാമാൻ: ശ്രീജിത്ത് സ്വാമി. 

അസി. എഡിറ്റർ-സൂര്യ, സ്റ്റുഡിയോ-ഫുൾ സ്‌ക്രീൻ സിനിമാസ്, ഡിഐ സ്റ്റുഡിയോ- തപസി മോഷൻ പിക്ചേഴ്സ്, ക്യാമറ യൂണിറ്റ്-ക്യാമറ ലാൻഡ്, ഡിജിറ്റൽ ഏജൻസി- വൈൽഡ് ക്യാറ്റ് മീഡിയ.
ശ്രീജ,ആൽബർട്ട് വിൻസെന്റ്, മീടു മറിയം വർഗീസ്, കൃഷ്ണകുമാർ മാരാർ, വിവേക് ​​അശോക്, ഗിരീഷ് നായർ എന്നിവരാണ് ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ.പി ആർ ഒ-എ എസ് ദിനേശ്.

cinema tharangaludethu mathramalla

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES