Latest News

ക്രിസ്മസ് ചിത്രം മൈ സാന്റയുടെ റിലീസ് മാറ്റിവെച്ചു!ഈ ആഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ ഡിസംബര്‍ 25ലേക്കാണ് മാറ്റിയിരിക്കുന്നത്

Malayalilife
 ക്രിസ്മസ് ചിത്രം മൈ സാന്റയുടെ റിലീസ് മാറ്റിവെച്ചു!ഈ ആഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ ഡിസംബര്‍ 25ലേക്കാണ് മാറ്റിയിരിക്കുന്നത്

ജനപ്രിയ നായകന്‍ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം മൈ സാന്റയുടെ റിലീസ് മാറ്റിവെച്ചു സെന്‍സറിംഗ് പൂര്‍ത്തിയാവാത്തതിനാലാണ് മാറ്റിവെച്ചതെന്നാണ് റിപ്പോര്‍ട്ട് .സുഗീത് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

ഈ ആഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ ഡിസംബര്‍ 25ലേക്കാണ് മാറ്റിയിരിക്കുന്നത്. ദിലീപും ഏഴുവയസുകാരിയായ കുട്ടിയുമാണ് .കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് മൈ സാന്റ അണിയറയില്‍ ഒരുങ്ങുന്നത്. അനുശ്രീയാണ് ദിലീപിന്റെ നായികയാവുന്നത്. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സാജന്‍ എഡിറ്റിങ്ങും വിദ്യാസാഗര്‍ സംഗീതവും ചെയ്തിരിക്കുന്നു. വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സാന്റാക്ലോസായിട്ടാണ് ദിലീപ് എത്തുന്നത്. മൈ സാന്റയുടെ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

Read more topics: # chrismax movie,# my santa
chrismax movie my santa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES