Latest News

പടം കണ്ടിറങ്ങിയപ്പോള്‍ ആരാധകര്‍ പൊതിഞ്ഞു! ഓടി ഓട്ടോയില്‍ കയറി ചിയാന്‍ വിക്രം; വൈറലായി വിഡിയോ

Malayalilife
 പടം കണ്ടിറങ്ങിയപ്പോള്‍ ആരാധകര്‍ പൊതിഞ്ഞു! ഓടി ഓട്ടോയില്‍ കയറി ചിയാന്‍ വിക്രം; വൈറലായി വിഡിയോ

ചിയാന്‍ വിക്രം നായകനായെത്തിയ പുതിയ ചിത്രമാണ് വീര ധീര സൂരന്‍. എസ്യു അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിയാന്‍ വിക്രമിന്റെ തിരിച്ചുവരവ് ആണ് ചിത്രമെന്നാണ് എക്‌സ് റിവ്യു. ഇപ്പോഴിതാ ആദ്യ ദിനം ആദ്യ ഷോ കാണാനായി തിയറ്ററിലെത്തിയ വിക്രമിന്റെ വിഡിയോ ആണ് വൈറലാകുന്നത്.

ചില നിയമപ്രശ്‌നങ്ങള്‍ കാരണം വൈകുന്നേരം അഞ്ച് മണി മുതലായിരുന്നു സിനിമയുടെ പ്രദര്‍ശനം തുടങ്ങിയത്. ചിത്രം പ്രേക്ഷകരുടെയൊപ്പം കാണാനായി നടന്‍ വിക്രം ചെന്നൈയിലെ സത്യം സിനിമാസില്‍ എത്തിയിരുന്നു. ചിത്രം കണ്ട് പുറത്തിറങ്ങുമ്പോള്‍ പ്രേക്ഷകരുടെ തിരക്ക് കാരണം ഒരു ഓട്ടോയില്‍ കയറി തിരിച്ചുപോകുന്ന വിക്രമിന്റെ വിഡിയോ ആണ് ഇപ്പോള്‍ ട്രെന്‍ഡിങ് ആകുന്നത്.

ക്യാമറയുമായി ആരാധകര്‍ വിക്രമിന് പുറകെ ഓടുന്നതും വിഡിയോയില്‍ കാണാം. ചിലര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യാനും താരം മറന്നില്ല. സുരാജ് വെഞ്ഞാറമൂടിന്റെയും എസ് ജെ സൂര്യയുടെയും പ്രകടനങ്ങള്‍ക്ക് നല്ല റെസ്‌പോണ്‍സ് ആണ് ലഭിക്കുന്നത്. സിനിമയിലെ ആക്ഷന്‍ സീനുകള്‍ക്കും കൈയടി ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒടിടി അവകാശങ്ങളെ ചൊല്ലിയായിരുന്നു നിയമപ്രശ്നം.

ഒടിടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സിനിമയുടെ മോണിങ്, നൂണ്‍ ഷോകള്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടിരുന്നു. പ്രസ്തുത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട ശേഷം കോടതി സ്റ്റേ മാറ്റിയ ഓര്‍ഡര്‍ നിര്‍മാണ കമ്പനിയായ എച്ച് ആര്‍ പിക്‌ചേഴ്‌സിന് ലഭിച്ചു.

തുടര്‍ന്നാണ് പ്രദര്‍ശനം ആരംഭിക്കാനായത്. 'ചിത്താ' എന്ന സൂപ്പര്‍ഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാര്‍ട്ട് 2 ആണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. ദുഷാര വിജയനാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്.

chiyaan vikram video in auto

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES