മലയാളത്തിന്റെ പ്രിയപ്പെട്ട താര സഹോദരങ്ങളാണ് നടി സനൂഷയും സഹോദരന്‍ സനൂപും. ഇരുവരും ബാലതാരങ്ങളായി സിനിമയിലേക്ക് എത്തി പ്രേക്ഷക മനസില്‍ ഇടം പിടിച്ചവരാണ്. 2013ല്‍ ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സനൂപിന്റെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ ഈ കൊച്ചുതാരം ഏറെ ആരാധകരെ സൃഷ്ടിച്ചു. ഏറ്റവും ഒടുവില്‍ ജോണി ജോണി എസ് പപ്പാ എന്ന ചിത്രത്തില്‍ അഭിനയിച്ച സനൂപ് സ്ഥിരം നടിമാരെ വിളിച്ചു സംസാരിക്കുന്നു എന്ന് സനൂഷയോട് ചിലര്‍ പരാതി പറഞ്ഞിരുന്നു. ഇപ്പോള്‍ അതിന്റെ കള്ളി വെളിച്ചത്ത് വന്നിരിക്കയാണ്.
16 വയസാണ് ഇപ്പോള്‍ സനൂപിന് ഉള്ളത്. ഇപ്പോള്‍ സനൂപിന്റെ വാട്‌സാപില്‍ നിന്നും സ്ഥിരം കാള്‍ വരുന്നെന്ന് ചില നടിമാരാണ് സനൂഷയോട് പരാതിപ്പെട്ടത്. സഹോദരന്‍ വിളിച്ച് സംസാരിക്കുന്നതായും മറ്റു നടികളുടെ നമ്പര്‍ ചോദിക്കുന്നതായും പല നടിമാരും സനുഷയോട് പറഞ്ഞു. നടികളോട് അവരുടെ പല്ലുകളെക്കുറിച്ച് സംസാരിക്കുന്നതാണ് സ്ഥിരം ശീലം. വാട്‌സാപ്പ് അക്കൗണ്ടില്‍ സനുഷയോടൊപ്പമുള്ള സനൂപിന്റെ ഫോട്ടോയാണ് പ്രൊഫൈല്‍ ആക്കിയിരുന്നത്. അതേസമയം ഇതേകുറിച്ച് സനൂപിനോട് സനൂഷയും വീട്ടുകാരും ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു സനൂപിന്റെ മറുപടി. ഇതോടെയാണ് സനൂഷയുടെ പിതാവ് സന്തോഷ് പരാതി നല്‍കിയത്.
പോലീസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് ആകട്ടെ സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി നടികളെ മൊബൈലില്‍ വിളിച്ച് ഒരാള്‍ സംസാരിക്കുന്നതാണ്. കണ്ണൂര്‍ ടൗണ്‍ സി.ഐ. പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മലപ്പുറം പൊന്നാനി സ്വദേശി രാഹുല്‍ (22) പിടിയിലായത്. രണ്ടുവര്‍ഷംമുമ്പ് കൈക്കലാക്കിയ മറ്റാരുടെയോ സിം ആണ് പ്രതി ഉപയോഗിച്ചത്. മലപ്പുറത്തെ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. നടികളോട് മോശമായി പെരുമാറിയതായി പരാതികളില്ല. മഞ്ജു പിള്ള, റിമി ടോമി തുടങ്ങിയവരെയാണ് അവസാനം വിളിച്ചത്. ടൗണ്‍ എസ്.ഐ. ബി.എസ്. ബാവിഷും സി.പി.ഒ. ബാബു പ്രസാദും അന്വേഷണസംഘത്തിലുണ്ട്.