മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പ്രൊജക്ടായിരുന്നു മോഹന്‍ലാല്‍- ജോഷി- ചെമ്പന്‍ വിനോദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'റമ്പാന്‍' എന്ന ചിത്രം. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന ചിത്രമായതുകൊണ്ട് തന്നെ ടൈറ്റില്‍ പോസ്റ്റര്‍ വന്നത് മുതല്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ റമ്പാന്‍ ചര്‍ച്ചയായിരുന്നു.
മോഹന്‍ലാല്‍ കൈയില്‍ ചുറ്റികയും തോക്കുമേന്തി മുണ്ടുമടക്കികുത്തി നില്‍ക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെല്ലാം സമൂഹ മാധ്യമങ്ങളില്‍ വലിയ ഹിറ്റുമായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ സിനിമ ഉപേക്ഷിക്കുന്നതായുളള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായിരുന്നു. ഇപ്പോഴിതാ ചെമ്പന്‍ വിനോദ് തിരക്കഥ സിനിമയാക്കുന്നതിനുള്ള പുനരാലോചനകളിലാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.
മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നു അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കൂടാതെ മോഹന്‍ലാല്‍ പിന്മാറിയതുകൊണ്ട് ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിതു മാധവന്റെ തിരക്കഥയില്‍ സജിന്‍ ഗോപു നായകനാവുന്ന മറ്റൊരു സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
മാസ് ആക്ഷന്‍- എന്റര്‍ടൈനര്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ആന്റണി എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റമ്പാന്‍. നാടന്‍ ഇടി പ്ലസ് ഫോറിന്‍ ഇടി എന്നായിരുന്നു ചിത്രത്തെ പറ്റി ചെമ്പന്‍ വിനോദ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ്, ഐന്‍സ്റ്റീന്‍ മീഡിയ, നെക്ക് സ്റ്റല്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസ്, ഐന്‍സ്റ്റീന്‍ സാക് പോള്‍, ശൈലേഷ് ആര്‍ സിങ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.