Latest News

കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി; കൊച്ചി എളമക്കര സ്ലദേശി സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്

Malayalilife
കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി;  കൊച്ചി എളമക്കര സ്ലദേശി സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്

 കേസുകളില്‍ സെലിബ്രറ്റികള്‍ കുടുങ്ങുന്നത് ആദ്യമല്ല. എന്നാല്‍ വണ്ടിച്ചെക്ക് കേസില്‍ നടന്‍ റിസബാവ ശരിക്കും ജയില്‍വാസം അനുഭവിക്കേണ്ടി വന്നേനെ. റിസബാവയുടെവണ്ടിച്ചെക്ക് കേസ് നിലനില്‍ക്കുന്നതാണെന്നും നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. എറണാകുളം തര്‍ക്കപരിഹാര കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. അതേസമയം കേസ് തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് റിസബാവ ആരോപിച്ചു. കേസില്‍ അപ്പീല്‍ പോകുന്നതിന് കോടതി നടന് ജാമ്യം അനുവദിക്കുകയും ചെയ്തു.

എളമക്കര സ്വദേശി സാദിഖിന് 11 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയെന്നാണ് റിസബാവയ്‌ക്കെതിരേയുള്ള കേസ്. കടം വാങ്ങിയ പണം സമയത്ത് തിരിച്ചു നല്‍കാന്‍ കഴിഞ്ഞില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുണ്ടായതെന്നും താരം പറഞ്ഞു.

കേസില്‍ പല തവണ നോട്ടീസ് അയച്ചിട്ടും റിസബാവ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ താരം കോടതിയില്‍ ഹാജരാവുകയായിരുന്നു.

check-case-actor-risabava-court -verdict

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES