Latest News

ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന ദി കേസ് ഡയറി 'ആഗസ്റ്റ് 21-ന് തിയേറ്ററുകളില്‍

Malayalilife
ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന ദി കേസ് ഡയറി 'ആഗസ്റ്റ് 21-ന് തിയേറ്ററുകളില്‍

അസ്‌കര്‍ സൗദാന്‍,രാഹുല്‍ മാധവ്,സാക്ഷി അഗര്‍വാള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'ദി കേസ് ഡയറി ' ആഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തുന്നു.വിജയരാഘവന്‍, ബിജുക്കുട്ടന്‍, ബാല,റിയാസ് ഖാന്‍, മേഘനാദന്‍,അജ്മല്‍ നിയാസ്,കിച്ചു, ഗോകുലന്‍ ,  അബിന്‍ജോണ്‍,രേഖനീരജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍നാസര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചായഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു.
എ കെ സന്തോഷ് തിരക്കഥ സംഭാഷണമെഴുതുന്നു.എസ് രമേശന്‍ നായര്‍,ബി കെ ഹരിനാരായണന്‍, ഡോക്ടര്‍ മധു വാസുദേവന്‍,ബിബി എല്‍ദോസ് ബി എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിതാര,മധു ബാലകൃഷ്ണന്‍,ഫോര്‍ മ്യൂസിക്‌സ് എന്നിവര്‍ സംഗീതം പകരുന്നു.
കഥ-വിവേക് വടശ്ശേരി,ഷഹീം കൊച്ചന്നൂര്‍,
എഡിറ്റിംഗ്-ലിജോ പോള്‍
 പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനീഷ് പെരുമ്പിലാവ്, 
ആര്‍ട്ട്-ദേവന്‍
കൊടുങ്ങല്ലൂര്‍,
മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം-സോബിന്‍ ജോസഫ്,
സ്റ്റില്‍സ്-നൗഷാദ് കണ്ണൂര്‍,സന്തോഷ് കുട്ടീസ്,ആക്ഷന്‍-റണ്‍ രവി,ബിജിഎം-പ്രകാശ് അലക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ ജി ഷൈജു, ഹരീഷ് തൈക്കേപ്പാട്ട്,
സൗണ്ട് ഡിസൈന്‍-രാജേഷ് പി എം, സൗണ്ട് റിക്കോര്‍ഡിസ്റ്റ്-വിഷ്ണു രാജ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്ജ്-റിനി അനില്‍കുമാര്‍,പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # 'ദി കേസ് ഡയറി
case diary has been released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES