Latest News

രക്ഷ് റാമിന്റെ ജന്മദിനത്തില്‍ 'ബര്‍മ'യുടെ പുതിയ പോസ്റ്റര്‍ പുറത്ത് 

Malayalilife
 രക്ഷ് റാമിന്റെ ജന്മദിനത്തില്‍ 'ബര്‍മ'യുടെ പുതിയ പോസ്റ്റര്‍ പുറത്ത് 

'ഗട്ടിമേല' എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധേയനായ രക്ഷ് റാം തന്റെ ജന്മദിനം ആഘോഷിക്കുന്ന അവസരത്തില്‍ 'ബര്‍മ' ഫിലിം ടീം ഒരു എക്സ്‌ക്ലൂസീവ് ജന്മദിന പോസ്റ്റര്‍ പുറത്തിറക്കി. രക്ഷ് റാം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബര്‍മ'. രക്തം പുരണ്ട രണ്ട് കോടാലികളും പിടിച്ച് നില്‍ക്കുന്ന രക്ഷ് റാമിന്റെ ഈ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യ വിരുന്ന് വാ?ഗ്ദാനം ചെയ്യുന്നു. 

ചേതന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന 'ബര്‍മ' ഒരു മുഴുനീള കൊമേര്‍ഷ്യല്‍ എന്റര്‍ടൈനറാവാനുള്ള ഒരുക്കത്തിലാണ്. ഈ സിനിമയിലൂടെ ടെലിവിഷന്‍ താരമായ രക്ഷ് റാം ഒരു പാന്‍ ഇന്ത്യ സ്റ്റാറായി മാറും. രക്ഷ് റാമിന്റെ നിര്‍മ്മാണ കമ്പനിയായ ശ്രീ സായി ആഞ്ജനേയ കമ്പനിയുടെ ബാനറില്‍ രക്ഷ് റാം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വലിയ സിനിമാറ്റിക് സ്‌കെയിലില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഷാവര്‍ അലിയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. 

ചേതന്‍ കുമാറിന്റെ മുന്‍ ചിത്രങ്ങളായ 'ബഹദ്ദൂര്‍', 'ഭജരംഗി', 'ഭാരതേ' എന്നിവ ബോക്സ് ഓഫീസില്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. പുതിയ ചിത്രമായ 'ബര്‍മ'യിലൂടെ മറ്റൊരു ബോക്സ് ഓഫീസ് ഹിറ്റാകാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ചേതന്‍ കുമാറും രക്ഷ് റാമും. ചിത്രത്തിലെ ?ഗാനങ്ങള്‍ക്ക് വി ഹരികൃഷ്ണനാണ് സം?ഗീതം പകരുന്നത്. പിആര്‍ഒ: ശബരി.

Read more topics: # ബര്‍മ
burma movie new poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES