Latest News

ഈ വര്‍ഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ന്‍വില്ല; സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു; ഇനി പണി തുടങ്ങുക അടുത്ത വര്‍ഷം, ബോഗയ്ന്‍വില്ലയിലെ പാട്ടുകള്‍ അടിപൊളിയായി വരണം: സുഷിന്‍ ശ്യം

Malayalilife
 ഈ വര്‍ഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ന്‍വില്ല; സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു; ഇനി പണി തുടങ്ങുക അടുത്ത വര്‍ഷം, ബോഗയ്ന്‍വില്ലയിലെ പാട്ടുകള്‍ അടിപൊളിയായി വരണം: സുഷിന്‍ ശ്യം

ടുത്തിടെ ഇറങ്ങിയ മലയാള സിനിമ തുറന്ന് നോക്കിയാല്‍ അതിന്റെ എല്ലാം സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുഷിന്‍ ശ്യമാണ്. നിരവധി ആരാധകരാണ് സുഷിനും സുഷിന്റെ പാട്ടുകള്‍ക്കും. ഈ വര്‍ഷം ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റില്‍ സുഷിന്റെ പാട്ടുകളായിരിക്കും മിഖ്യതും. എന്നാല്‍ ഇപ്പോള്‍ ഇതാ ആരാധകരെ നിരാശയിലാക്കുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുക്കാനൊരുങ്ങുന്നു സുഷിന്‍ ശ്യാം എന്നാണ് റിപ്പോര്‍ട്ട്. സുഷിന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ന്‍വില്ലയാണ് ഈ വര്‍ഷത്തെ തന്റെ അവസാന ചിത്രമെന്ന് സുഷിന്‍ ശ്യാം പറഞ്ഞു.

ഈ വര്‍ഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ന്‍വില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാന്‍ ഇനി പണി തുടങ്ങുക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്'- സുഷിന്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കുസാറ്റില്‍ നടന്ന പരിപാടിയിലാണ് സുഷിന്റെ പ്രതികരണം. പരിപാടിയില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്‍, ശ്രിന്ദ, ജ്യോതിര്‍മയി എന്നിവരും സുഷിനൊപ്പം പങ്കെടുത്തിരുന്നു.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും ഉദയ പിക്ചേഴ്‌സിന്റെയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ബോഗയ്ന്‍വില്ല നിര്‍മിക്കുന്നത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്ന്‍വില്ല'യുടെയും ഛായാഗ്രാഹകന്‍. 2024ല്‍ സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങള്‍ മികച്ച പ്രേക്ഷക അഭിപ്രായവും വിജയവും നേടിയിരുന്നു.

break from cinema sushin syam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക