Latest News

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയേശ ക്ഷേത്രത്തിന് മുന്നില്‍ ഉത്തരയെ താലി ചാര്‍ത്തി സുഷിന്‍ ശ്യാം;  ആശംസകളുമായെത്തി ഫഹദും നസ്രിയയും അടക്കമുള്ള താരങ്ങള്‍;  കാരണവര്‍ സ്ഥാനത്ത് ജയറാമും കുടുംബവും; താരത്തിന്റെ വധുവായെത്തുന്നത് നടി പാര്‍വതിയുടെ സഹോദരി പുത്രി

Malayalilife
തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയേശ ക്ഷേത്രത്തിന് മുന്നില്‍ ഉത്തരയെ താലി ചാര്‍ത്തി സുഷിന്‍ ശ്യാം;  ആശംസകളുമായെത്തി ഫഹദും നസ്രിയയും അടക്കമുള്ള താരങ്ങള്‍;  കാരണവര്‍ സ്ഥാനത്ത് ജയറാമും കുടുംബവും; താരത്തിന്റെ വധുവായെത്തുന്നത് നടി പാര്‍വതിയുടെ സഹോദരി പുത്രി

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നടന്‍ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും പങ്കെടുത്തിരുന്നു. നടന്‍ ജയറാം, കാളിദാസ്, പാര്‍വതി, ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു. തൃപ്പൂണിത്തുറ പൂര്‍ണത്രയെശന്റെ മുന്നിലാണ് ഇരുവരും താലി ചാര്‍ത്തിയത്.

പതിവ് സെലിബ്രിറ്റി വിവാഹങ്ങള്‍ക്കുണ്ടാകുന്ന ആര്‍ഭാടങ്ങളൊന്നും തന്നെ സുഷിന്റെയും ഉത്തരയുടെയും വിവാഹത്തിന് ഉണ്ടായിരുന്നില്ല. ക്രീ നിറത്തിലുള്ള ലൂസ് പ്രിന്റഡ് ഷര്‍ട്ടും കസവിന്റെ നേര്‍ത്ത കരയുള്ള മുണ്ടുമായിരുന്നു സുഷിന്റെ വേഷം. ഓറഞ്ചും ഗോള്‍ഡന്‍ നിറവും കലര്‍ന്ന ഡബിള്‍ ഷെയ്ഡ് പട്ടുസാരിയും ഹെവി വര്‍ക്കുള്ള ബ്ലൗസുമായിരുന്നു വധു ഉത്തരയുടെ വേഷം. 

സിംപിള്‍ ബണ്‍ ഹെയര്‍ സ്‌റ്റൈലില്‍ അതീവ സുന്ദരിയായിരുന്നു ഉത്തര. സിനിമ മേഖലയില്‍ നിന്നും സുഷിന്റെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഫഹദ് ഫാസില്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ, ദീപക് ദേവ് എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 
ക്ഷേത്രത്തിലെ താലികെട്ട് ചടങ്ങുകള്‍ക്കെല്ലാം നടന്‍ ജയറാമാണ് കാരണവര്‍ സ്ഥാനത്ത് നിന്ന് നേതൃത്വം നല്‍കിയതും കാര്യങ്ങള്‍ നിയന്ത്രിച്ചതും.

ജയറാം മാത്രമല്ല ഭാര്യ പാര്‍വതി മകനും നടനുമായ കാളിദാസ് തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സുഷിന്റെ വിവാഹ ചടങ്ങിന്റെ വീഡിയോകളില്‍ ജയറാമും കുടുംബവും നിറഞ്ഞ് നില്‍ക്കുന്ന വീഡിയോ പുറത്ത് വന്നതോടെ സുഷിനും ജയറാമും തമ്മിലുള്ള ബന്ധവും പുറത്ത് വരുകയാണ്. നടിയും ജയറാമിന്റെ ഭാര്യയുമായ പാര്‍വതിയുടെ സഹോദരി പുത്രിയാണ് സുഷിന്റെ വധു ഉത്തര. 

മാസങ്ങള്‍ക്ക് മുമ്പ് നടന്ന ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് സുഷിന്‍ ഉത്തരയ്‌ക്കൊപ്പം എത്തിയിരുന്നു. അന്ന് ഭാര്യയെന്ന് പറഞ്ഞാണ് ഉത്തരയെ മീഡിയയ്ക്ക് സുഷിന്‍ പരിചയപ്പെടുത്തിയത്. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നെത്തിയത്. 

ഇന്ന് മലയാളത്തില്‍ ഏറ്റവും തിരക്കുള്ള മ്യൂസിക്ക് ഡയറക്ടറാണ് ഗായകന്‍ കൂടിയായ സുഷിന്‍. ഭീഷ്മപര്‍വം, രോമാഞ്ചം, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം തുടങ്ങിയവാണ് സുഷിന്‍ സംഗീതം നല്‍കി ഗാനങ്ങള്‍ ഒരുക്കിയ ചിത്രങ്ങളില്‍ ചിലത്. സുഷിനും ഉത്തരയും കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ജയറാം കുടുംബത്തോടൊപ്പം സുഷിനും ഉത്തരയും അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ മുമ്പും വൈറലായിട്ടുണ്ട്.

അമല്‍ നീരദാണ് സുഷിന്‍ അവസാനമായി സംഗീത സംവിധാനം നിര്‍വ?ഹിച്ച സിനിമ ബോഗെയ്ന്‍വില്ല സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിന്‍ അറിയിച്ചിരുന്നു. 

 

sushin shyam got married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക