മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞ ഫെബ്രുവരി മാസം റിലീസ് ചെയ്ത ചിത്രമാണ് ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളായ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്നായിരുന്നു. ഹൊറര്‍ ചിത്രങ്ങള്‍ക്ക് മാത്രമായി തുടങ്ങിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയുടെ ബാനറിലായിരുന്നു നിര്‍മാണം.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുത്ത ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. മമ്മൂട്ടി കൊടുമണ്‍ പോറ്റിയായി എത്തിയ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ നിരവധി പരസ്യങ്ങളും ചാനല്‍ സ്‌കിറ്റുകളും ചിത്രത്തെ അടിസ്ഥാനമാക്കി എത്തിയിരുന്നു.
എന്നാല്‍ അനുമതിയില്ലാതെ ചിത്രത്തിലെ ഒരു ഘടകവും എടുത്ത് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ചിത്രത്തിന്റെ പേരും ലോഗോയും ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിലെ സംഗീതമോ കഥാപാത്രങ്ങളുടെ പേരുകളോ സംഭാഷണങ്ങളോ വാണിജ്യ ആവശ്യങ്ങള്‍ക്കായി അനധികൃതമായി ഉപയോഗിക്കുന്നത് നിയമപരമായി നേരിടുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
വാണിജ്യ ആവശ്യങ്ങള്‍, ഗാനങ്ങളുടെ കവര്‍ പതിപ്പുകള്‍ ഉണ്ടാക്കുന്നതിന്, നാടകങ്ങള്‍, സ്‌കിറ്റുകള്‍, സ്റ്റേജ് പ്രോഗ്രാമുകള്‍, ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയുള്ള പൊതു പരിപാടികളോ സ്വകാര്യ പരിപാടികളോ, തീം പാര്‍ട്ടികള്‍, അല്ലെങ്കില്‍ ആരാധകര്‍ ഉണ്ടാക്കിയ ഉള്ളടക്കം എന്നിവ ഉള്‍പ്പെടെയുള്ളവ ചെയ്യണമെങ്കില്‍ നിയമപരമായ അനുമതിയോ ലൈസന്‍സോ വാങ്ങണമെന്നാണ് നിര്‍മാണ കമ്പനി അറിയിച്ചത്.
ഈ ഘടകങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും കലാകാരന്മാര്‍, സ്രഷ്ടാക്കള്‍, ഇവന്റ് സംഘാടകര്‍ അല്ലെങ്കില്‍ വ്യാപാരികള്‍ നിയമപരമായി അനുമതിയോ ലൈസന്‍സോ മുന്‍കൂട്ടി വാങ്ങണം. [email protected] എന്ന മെയില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
അനധികൃതമായി ഇവ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. 'ഭൂതകാല'ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തില്‍ മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, മണികണ്ഠന്‍ ആചാരി, അമാല്‍ഡ ലിസ് തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ക്രിസ്റ്റോ സേവ്യര്‍ ആയിരുന്നു ചിത്രത്തിന്റെ സംഗീതം.