Latest News

ഭ്രമയുഗത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി; ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷം പങ്കിട്ട് മമ്മൂട്ടി; റിലീസ് ഫെബ്രുവരി 15ന്

Malayalilife
ഭ്രമയുഗത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി; ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷം പങ്കിട്ട് മമ്മൂട്ടി; റിലീസ് ഫെബ്രുവരി 15ന്

ലയാള സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇപ്പോള്‍ ഇതാ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 
            
സെന്‍സറിംഗ് പൂര്‍ത്തിയായ വിവരം പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്ററും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. നാക്കു നീട്ടി ഭയപ്പെടുത്തുന്ന രൂപത്തില്‍ നില്‍ക്കുന്ന മമ്മൂട്ടിയെയാണ് പുതിയ പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. പുതിയ പോസ്റ്റര്‍ കൂടി പുറത്തു വന്നതോടെ പ്രേക്ഷകരുടെ ആവേശവും കൂടിയിട്ടുണ്ട്. 

മമ്മൂട്ടി പ്രതിനായകനായി എത്തുന്നു എന്നത് തന്നെയാണ് ഭ്രമയുഗത്തിന്റെ ഹൈപ്പ്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ തിയേറ്റര്‍ അനുഭവം സമ്മാനിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. ഹൈറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രം ഫെബ്രുവരി 15ന് തിയേറ്ററുകളില്‍ എത്തും.

Read more topics: # ഭ്രമയുഗം
bramayugam Release certified

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക