ദിലീപ്-അരുണ്‍ ഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് 'ബാന്ദ്ര'. ദിലീപ് വന്‍ മാസ്സ് ഗെറ്റപ്പില്‍ എത്തുന്ന ബാന്ദ്രയ്ക്കായി ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത്.
ബാന്ദ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ദിലീപും തമന്നയും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ദിലീപ് ിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലുണ്ടായ രസകരമായ സംഭവത്തെക്കുറിച്ച് ദിലീപ് സംസാരിച്ചിരുന്നു.
ബാന്ദ്രയിലെ ഗാനം ഷൂട്ട് ചെയ്യാന്‍ പോവുന്ന സമയത്ത് ഞാന്‍ മീനൂട്ടിയെ വിളിച്ചിരുന്നു. അച്ഛന്‍ ഷൂട്ടിന് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഇന്നെന്താണെന്നായിരുന്നു മീനാക്ഷിയുടെ ചോദ്യം. ഡാന്‍സാണെന്ന് പറഞ്ഞപ്പോള്‍ ആരൊക്കെയെന്നായിരുന്നു അവളുടെ ചോദ്യം.
തമന്ന ഭാട്യയ്ക്കൊപ്പം എന്ന് പറഞ്ഞപ്പോള്‍ അച്ഛാ, ആ പരിസരത്തൊന്നും പോവണ്ട കേട്ടോ, ദൂരെ മാറിനിന്ന് നടക്കുന്നതോ, എത്തിനില്‍ക്കുന്നതോ ആയ പരിപാടി വല്ലതും ചെയ്തോളൂട്ടോ. ഞാനൊക്കെ എവിടെയേലും ജീവിച്ചോട്ടെ എന്നായിരുന്നു മീനൂട്ടി പറഞ്ഞത്. അത് കേട്ടതും ഞാന്‍ ആകെ തകര്‍ന്നുപോയി. ലൊക്കേഷനിലെത്തിയ സമയത്ത് ഞാന്‍ തമന്നയോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. എന്റെ എനര്‍ജിയെല്ലാം പോയി, തമന്ന വലിയ ഡാന്‍സറാണ്, ആ വഴിക്ക് പോയേക്കരുതെന്നാണ് മകള്‍ എന്നോട് പറഞ്ഞതെന്ന് ഞാന്‍ പറഞ്ഞു.
അങ്ങനെയൊന്നും പറയരുത്, എനിക്ക് ഡാന്‍സൊന്നും അറിയില്ലെന്നായിരുന്നു തമന്ന പറഞ്ഞത്. ഡാന്‍സ് പഠിക്കാതെ ഇത്രയും നന്നായി ഡാന്‍സ് ചെയ്യുന്നൊരാള്‍ അത് പഠിച്ചിരുന്നെങ്കിലോ എന്നായിരുന്നു ഞാന്‍ ആലോചിച്ചത്. ഒന്നിച്ചുള്ള ഡാന്‍സില്‍ ഞാന്‍ കംഫര്‍ട്ടായിരുന്നു. 7 വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ഒരു ഹീറോയിനൊപ്പം ഡാന്‍സ് ചെയ്യുന്നത്. അത്രയും സപ്പോര്‍ട്ടീവായിരുന്നു.
ആദ്യ ദിനം മുതല്‍ വര്‍ഷങ്ങളായി പരിചയമുള്ളവരെപ്പോലെയാണ് തമന്ന പെരുമാറിയത്. ആ സ്‌ക്രീന്‍ കെമിസ്ട്രി സ്‌ക്രീനിലും വര്‍ക്കായിട്ടുണ്ട്. ഈ സിനിമ നമ്മളെ സംബന്ധിച്ച് ഏറ്റവും ആവശ്യമുള്ള ഒന്നാണ്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തമന്ന തന്നെ വേണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. തമന്ന ഇല്ലെങ്കില്‍ ഈ ചിത്രം വേണ്ടെന്ന അവസ്ഥയിലായിരുന്നു.
അരുണ്‍ കഥ പറഞ്ഞതും തമന്നയെ കണ്ടതിനെക്കുറിച്ചുമൊക്കെ എന്നോട് പറഞ്ഞിരുന്നു. തമന്നയ്ക്കൊപ്പമുള്ള ഫോട്ടോ ഇട്ടപ്പോഴും ഞാന്‍ അത് വിശ്വസിച്ചിരുന്നില്ല. സിനിമയുടെ പൂജ സമയത്ത് തമന്നയെ കണ്ടപ്പോഴാണ് ഞാന്‍ വിശ്വസിച്ചതെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. ഡ്രീം കം ട്രൂ മൊമന്‍സ് തുടങ്ങിയത് അങ്ങനെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡോണും അണ്ടര്‍വേള്‍ഡൊന്നുമല്ലാത്തൊരു ക്യാരക്ടറാണ് ചിത്രത്തിലേത്. എന്തായാലും ഈ സിനിമയും നിങ്ങള്‍ക്കിഷ്ടപ്പെടുമെന്നും ദിലീപ് പറയുന്നു.