ബോള്‍ഡ് കഥാപാത്രങ്ങളിലൂടെയും ആക്ടിവിസ്റ്റ് എന്ന നിലയിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് റിമ കല്ലിങ്കല്‍.നടിക്ക് പുറമെ നിര്‍മ്മാതാവ് എന്ന നിലയിലും റിമ പേരെടുത്തിട്ടുണ്ട്. വയറസ് ആണ് റിമ അഭിനയിച്ച അവസാന ചിത്രം.റിമ കല്ലിങ്കലിന്റെ പുതിയ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കടുംനീല നിറമുള്ള ബിക്കിനി വേഷത്തിലുള്ള റിമയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സംവിധായകനും ഭര്‍ത്താവുമായ ആഷിക് അബു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്. വിദേശത്തെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാ സോഷ്യല്‍ മീഡിയകളില്‍ ഈ ചിത്രങ്ങള്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്.
തല്ലുമാലയാണ് റിമയും ആഷിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം. ചിത്രത്തില്‍ ടൊവീനോ തോമസും സൗബിനും പ്രധാനവേഷത്തില്‍ എത്തും. ചിത്രം അടുത്ത വര്‍ഷം ഓണത്തിന് തിയേറ്ററില്‍ എത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും മുഹ്‌സിനും സംവിധായകന്‍ അഷറഫ് ഹംസയും ചേര്‍ന്നാണ്.