നൃത്തമേഖലയിലെ മിന്നും താരങ്ങള്‍ക്ക് സിനിമ വിദൂരമല്ല. ബിഗ് സ്‌ക്രീനില്‍ നിന്നുള്ള മികച്ച അവസരങ്ങള്‍ നര്‍ത്തകരെ തേടിയെത്താറുണ്ട്. സിനിമ തേടിയെത്തിയ പ്പോഴൊക്കെ എനിക്ക് ഇത് പറ്റില്ലെന്നും, താല്‍പര്യമില്ലെന്നും പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു മേതില്‍ ദേവികയും ഒടുവില്‍ അഭിനയത്തിലേക്ക് എത്തിയിരിക്കുയാണ്.സംവിധായകന്‍ വിഷ്ണു മോഹന്റെ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറുകയാണ് മേതില്‍ ദേവിക.
ബിജു മേനോന്റെ നായികയായി എത്തുന്ന കഥ ഇന്നുവരെ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് - മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.നിഖില വിമല്‍, ഹക്കിം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.മേപ്പടിയാനു ശേഷം വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹന്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പി.ബി, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ഛായാഗ്രഹണം - ജോമോന്‍ ടി. ജോണ്‍, എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്, സംഗീതം - അശ്വിന്‍ ആര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് - ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍- വിപിന്‍ കുമാര്‍, പി .ആര്‍. ഒ എ. എസ് ദിനേശ്, ആതിര ദില്‍ജിത്ത്.