ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയിച്ചത് സാബുവാണ് എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത. ഈ നിമിഷം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന ഗ്രാന്‍ഡ് ഫിനാലെ എപിസോഡ് ഇന്ന് വൈകുന്നേരമാണ് ഷൂട്ട് ചെയ്തത്. എന്നാല്‍ സാബു ജയിച്ചു എന്നു സൂചിപ്പിക്കുന്ന തരത്തിലുള്ള ചിത്രം സഹിതമാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ബിഗ്ബോസ് ഇന്ന് വൈകുന്നേരം ഷൂട്ട് ചെയ്യുന്ന സമയത്ത് എടുത്ത ചിത്രം എന്ന രീതിയിലാണ് സാബുവാണ് ജേതാവ് എന്ന മട്ടിലുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ്ബോസ് കാണാന്‍ എത്തിയ പ്രേക്ഷകരില്‍ നിന്നുമാണ് ചിത്രം പുറത്താത് ലീക്കായത്. മോഹന്‍ലാല്‍ അവതാകനായി എത്തിയ ഷോ മികച്ച ഈവന്റായി ചാനല്‍ സംപ്രേക്ഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പരിപാടിയുടെ പ്രധാനഭാഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ ജേതാവിന്റെ വിവരം ലീക്കായത്. അതേസമയം പരിപാടി അവസാനിക്കുന്നതിന് മുന്‍പ് തന്നെ വിജയിയുടെ പടം ലീക്കായത് വന്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.
ബിഗ്ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന് രാത്രി ഏഴോടെയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തത്. ഇതിന് മുമ്പ് വൈകുന്നേരമാണ് ഇതിന്റെ ഷൂട്ട് നടന്നത്. ആട്ടവും പാട്ടും കോമഡി സ്കിറ്റുൊക്കെയായി സസ്പെന്‍സ് നിറച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ഷോ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ പ്രേക്ഷകര്‍ക്കായി കരുതിവെച്ചിരുന്ന സസ്പെന്‍സ് പൊളിച്ച് സാബു വിജയിയായ ചിത്രങ്ങള്‍ ലീക്കാകുകായിരുന്നു.
ഇതുവരെ സുരേഷും ശ്രീനിയും ഷോയില്‍നിന്നും പുറത്തായി ക്കഴിഞ്ഞു. 9 മണിയോടെയാണ് ശ്രീനിഷ് പുറത്താകുന്ന രംഗങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തത്. എന്നാല്‍ ഈ നിമിഷം തന്നെ വിജയിയുടെ ചിത്രവും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിക്കുകയാണ്. കോടികള്‍ ചിലവഴിച്ച് നടത്തിയ ഷോയുടെ സസ്പെന്‍സ് പൊളിഞ്ഞതോടെ ചാനല്‍ അധികൃതരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. പ്രേക്ഷകരാണോ, അതോ സഹമത്സരാര്‍ത്ഥികള്‍ തന്നെയാണോ അണിയറ പ്രവര്‍ത്തകരാണോ ചിത്രം ചോര്‍ത്തിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല