Latest News

തിരിച്ചു വരണം എന്ന് ആലോചിച്ചിരുന്നില്ല; ഷൂട്ടിങില്‍ പങ്കെടുക്കാന്‍ ഓകെ ആയിരുന്നില്ല; പൃഥ്വിരാജും ആദം ജോണിന്റെ ടീമും നല്‍കിയ പിന്തുണ വലുത്; ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, പരാതി ഫയല്‍ ചെയ്യണം എന്ന് തോന്നി;യു ആര്‍ മൈന്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാനേ ഞങ്ങള്‍ക്ക് പറ്റില്ല; ഭാവന വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

Malayalilife
തിരിച്ചു വരണം എന്ന് ആലോചിച്ചിരുന്നില്ല;  ഷൂട്ടിങില്‍ പങ്കെടുക്കാന്‍ ഓകെ ആയിരുന്നില്ല; പൃഥ്വിരാജും ആദം ജോണിന്റെ ടീമും നല്‍കിയ പിന്തുണ വലുത്; ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, പരാതി ഫയല്‍ ചെയ്യണം എന്ന് തോന്നി;യു ആര്‍ മൈന്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാനേ ഞങ്ങള്‍ക്ക് പറ്റില്ല; ഭാവന വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

ലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ഭാവന. ഇപ്പോളിതാ 15 വര്‍ഷത്തിന് ശേഷം തമിഴില്‍ തിരിച്ചെത്തുകയാണ് നടി. 2010ല്‍ പുറത്തിറങ്ങിയ 'ആസല്‍' എന്ന ചിത്രത്തിന് ശേഷം 'ദി ഡോര്‍' എന്ന സിനിമയിലൂടെയാണ് ഭാവന വീണ്ടും തമിഴില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തില്‍ നടി പങ്ക് വച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

തന്റെ ജീവിതത്തില്‍ അപ്രതീക്ഷമായി സംഭവിച്ച ചില കാര്യങ്ങളെ തുടര്‍ന്ന് നടി കരിയറില്‍ ഒരു ബ്രേക്ക് എടുത്തിരുന്നു. എന്നാല്‍, അഭിനയം തന്നെ വേണ്ടെന്നായിരുന്നു താന്‍ ആദ്യം തീരുമാനിച്ചിരുന്നതെന്ന് ഭാവന തുറന്നു പറയുന്നു. അഭിനയത്തിലേക്ക് തിരിച്ചു വരണം എന്ന് അപ്പോള്‍ ആലോചിച്ചിരുന്നില്ലെന്നും ഇനിയൊന്നും വേണ്ട എന്ന ചിന്താഗതിയായിരുന്നുവെന്നും ഭാവന പറയുന്നു. പക്ഷേ തിരിച്ചുവരാന്‍ കാരണം പൃഥ്വിരാജും ആദം ജോണ്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആണെന്ന് ഭാവന പറയുന്നു.

താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസം തന്നെയാണ് കേസ് കൊടുക്കാന്‍ പ്രേരണയാതെന്നും തുറന്നുപറഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് ആലോച്ചിരിന്നില്ല, ഉടനെ കേസ് കൊടുക്കുകയായിരുന്നുവെന്നും ഭാവന തന്റെ അതിജീവനത്തെക്കുറിച്ച് പറയുന്നു. ശരിയായ കാര്യം ചെയ്യുന്നതിന് എന്തിനാണ് ഭയപ്പെടുന്നത് എന്ന കോണ്‍സെപ്റ്റായിരുന്നു തനിക്കെന്നും ഭാവന പറയുന്നു. ഇതൊന്നും ഞാന്‍ പ്ലാന്‍ ചെയ്ത് ചെയ്ത കാര്യങ്ങളല്ല. ഞാന്‍ ചിന്തിച്ചത് ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഉടന്‍ തന്നെ ഞാന്‍ പരാതി ഫയല്‍ ചെയ്തു. 

ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഞാന്‍ എന്തിന് ഭയപ്പെടണം. അപ്പോഴും ഞാന്‍ ഇങ്ങനെ അങ്ങനെ സംഭവിക്കും അങ്ങനെ ചെയ്താല്‍ ഇങ്ങനെ സംഭവിക്കും എന്നൊന്നും ചിന്തിച്ചില്ല. അപ്പോള്‍ എന്താണ് എനിക്ക് ശരി എന്ന് തോന്നിയത്, അത് ഞാന്‍ ചെയ്തു. അത് വലിയൊരു വിഷമായി. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോഴും ഞാന്‍ ചെയ്തത് വലിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. നമുക്ക് ശരിയായ കാര്യം ചെയ്യുന്നതിന് എന്തിനാണ് നമ്മള്‍ ഭയപ്പെടുന്നത് എന്ന കോണ്‍സെപ്റ്റായിരുന്നു. പറഞ്ഞാല്‍ എന്താവും എന്നല്ല ഞാന്‍ ഇത് പറയാതിരുന്നാലല്ലേ പ്രശ്നം എന്നാണ് ഞാന്‍ ചിന്തിച്ചത്.

ഞാന്‍ പറയാതിരുന്നാല്‍ പിന്നീട് പറഞ്ഞാല്‍ എനിക്ക് തന്നെയല്ലേ പിന്നീട് പ്രശ്നം, എന്തുകൊണ്ടാണ് നീ ഇത്രയും കാലം പറയാതിരുന്നത് എന്ന് ചോദിക്കില്ലേ. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, പരാതി ഫയല്‍ ചെയ്യണം എന്ന് തോന്നി. നമ്മള്‍ നടന്നുപോകുമ്പോള്‍ വീണാല്‍ എന്ത് ചെയ്യണോ അത് ചെയ്യില്ലേ, അല്ലാതെ ഒരു മാസം കഴിഞ്ഞ് ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞിട്ട് എന്ത് പ്രയോജനമാണ്. ആ സംഭവം നടക്കുന്നതിന് മുന്‍പ് തന്നെ പൃഥ്വിരാജിനൊപ്പമുള്ള ആദംജോണ്‍ എന്ന സിനിമ ചെയ്യാന്‍ ഞാന്‍ കമിറ്റ് ചെയ്തിരുന്നു.

ആ സംഭവം നടക്കുന്നതിന് മുന്‍പ് ഞാന്‍ ആദ്യം ജോണ്‍ എന്ന സിനിമകമ്മിറ്റ് ചെയ്തിരുന്നു. സ്‌കോട്ട്ലാന്റിലാണ് ഷൂട്ട്, 15 ദിവസത്തെ ഷെഡ്യൂള്‍ ഉണ്ട്. പക്ഷേ പിന്നീട്, ഈ ഒരു മാനസികാവസ്ഥയില്‍ സ്‌കോട്ട്ലാന്റില്‍ പോകാനും ഷൂട്ടിങില്‍ പങ്കെടുക്കാനുമൊന്നും ഞാന്‍ ഓകെ ആയിരുന്നില്ല. എനിക്ക് ബ്രേക്ക് വേണം , നിങ്ങള്‍ വേറെ ആളെ നോക്കിക്കോളൂ എന്ന് ഞാന്‍ ടീമിനോട് പറഞ്ഞു.

പക്ഷേ പൃഥ്വിരാജും ആദം ജോണിന്റെ സംവിധായകനും പ്രൊഡ്യൂസറും അടക്കം മറ്റു ടീമും നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. താന്‍ ഉണ്ടെങ്കില്‍ മാത്രമേ ഞങ്ങളും പോകുന്നുള്ളൂ, ഈ സിനിമയും ചെയ്യുന്നുള്ളൂ. നീ ബ്രേക്ക് എടുത്തോളൂ, എപ്പോള്‍ ഓകെ ആണെന്ന് തോന്നുന്നുവോ അപ്പോള്‍ ചെയ്യാം എന്ന് പറഞ്ഞ് എനിക്ക് വേണ്ടി കാത്തിരുന്നു. അപ്പോള്‍ പിന്നെ തിരിച്ചുവരാതെ തരമില്ലായിരുന്നു. അങ്ങനെയാണ് വീണ്ടും സിനിമയിലേക്ക് എത്തിയത്', എന്ന് ഭാവന പറഞ്ഞു.

പ്രോപ്പറായ കോണ്‍ടാക്ടോ ഗൈഡന്‍സോ ഇല്ലാതിരുന്നതാകാം തമിഴകത്ത് അധികം സിനിമകള്‍ ചെയ്യാതിരുന്നത് എന്നാണ് ഭാവന അഭിമുഖത്തില്‍ പറയുന്നത്. മാനേജറുമായി തെറ്റിയ തനിക്ക് നല്ലൊരു ഗൈഡന്‍സ് ലഭിച്ചില്ല എന്നാണ് ഭാവന പറയുന്നത്. അക്കാലത്ത് എനിക്ക് നല്ല ഗൈഡന്‍സ് ഇല്ല. ആ സമയത്ത് എനിക്കൊരു മാനേജര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ തെറ്റി. അതിന് ശേഷം പലരും പറഞ്ഞത് എന്നെ എങ്ങനെ കോണ്‍ടാക്ട് ചെയ്യണമെന്ന് അറിയില്ല എന്നാണ്. അങ്ങനെ കുറേ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു.

മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നുണ്ട്. പിന്നീട് കന്നഡയില്‍ ചെയ്തു. ഞാന്‍ തിരക്കിലായിരുന്നു. എന്റെ അസിസ്റ്റന്റ് രാജു ചെന്നൈയില്‍ നിന്നാണ്. ഭാവന മാഡത്തിനൊപ്പം ഷൂട്ടിംഗിന് പോകുകയാണെന്ന് പറയുമ്പോള്‍ രാജുവിനോട് അവിടെ എല്ലാവരും ചോദിക്കുന്നത് ഭാവനയോ അവരിപ്പോഴും സിനിമ ചെയ്യുന്നുണ്ടോ. എന്തുകൊണ്ട് തമിഴില്‍ അഭിനയിക്കുന്നില്ല എന്നാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ലൈം ലൈറ്റില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുന്നയാളാണ് ഭാവനയുടെ ഭര്‍ത്താവ് നവീന്‍. കന്നഡ സിനിമാ നിര്‍മാതാവായ നവീനെ സോഷ്യല്‍ മീഡിയയിലോ അഭിമുഖങ്ങളിലോ ഭാവനയുടെ ആരാധകര്‍ കാണാറില്ല.

ദിവസവും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയിടുന്ന ദമ്പതികള്‍ അല്ല ഞങ്ങള്‍. യു ആര്‍ മൈന്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാനേ ഞങ്ങള്‍ക്ക് പറ്റില്ല. വളരെ ക്രിഞ്ച് ആയിരിക്കും. വിവാഹ വാര്‍ഷികത്തിന് ഏതോ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ഇത് പഴയ ഫോട്ടോയാണ് എന്തോ പ്രശ്‌നമുണ്ടെന്ന് പറഞ്ഞുവെന്നും താരം അഭിമുഖത്തില്‍ പങ്ക് വ്ചു.

അദ്ദേഹത്തോടാെപ്പം എല്ലാ ദിവസവും ഫോട്ടോ എടുക്കാറില്ല, നിങ്ങള്‍ ആലോചിച്ച് നോക്കൂ, അമ്മ എപ്പോഴും എനിക്കൊപ്പമുണ്ട്. ദിവസവും അമ്മയ്‌ക്കൊപ്പമുള്ള സെല്‍ഫി എടുക്കുമോ. എല്ലാം സോഷ്യല്‍ മീഡിയയില്‍ പറയുന്ന പേഴ്‌സണാലിറ്റിയല്ല എനിക്ക്. അത് പറയുന്നത് കുഴപ്പമില്ല. അവരുടെ സ്വാതന്ത്ര്യമാണ്. ഞാനും അദ്ദേഹവും നന്നായി പോകുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ തന്നെ പറഞ്ഞോളാം. പ്രൂവ് ചെയ്യേണ്ട കാര്യമില്ല.

സങ്കടങ്ങള്‍ വരുമ്പോള്‍ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞ് തീര്‍ക്കുകയാണ് ചെയ്യാറുള്ളതെന്നും ഭാവന പറയുന്നു. എന്റെ ഏറ്റവും വലിയ പ്രശ്നം എന്റെ വേദനകള്‍ ഞാന്‍ ആരോടും ഷെയര്‍ ചെയ്യാറില്ല എന്നതാണ്. മറ്റുള്ളവരും ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരായിരിക്കും. എന്റെ പ്രശ്നവും അവരോട് പറഞ്ഞ് അവരെ സങ്കടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതില്‍ നിന്ന് ഞാന്‍ തന്നെ സ്വയം പുറത്ത് വരികയാണ് ചെയ്യാറുള്ളത്. എന്റെ എല്ലാ ഫ്രണ്ട്സും പറയും അങ്ങനെ ചെയ്യരുത് ആരോടെങ്കിലും ഷെയര്‍ ചെയ്യണമെന്ന്. പക്ഷെ ഞാന്‍ ഒരു ഷീല്‍ഡ് കൊണ്ട് എന്റെ വേദനകള്‍ മറച്ചുവെയ്ക്കും. മാക്സിമം 48 മണിക്കൂര്‍ അതിനുള്ളില്‍ അതില്‍ നിന്ന് ഞാന്‍ തന്നെ സ്വയം പുറത്തുവരും. നന്നായി കരയും കരഞ്ഞ് തീര്‍ത്തിട്ട് സ്വയം എഴുന്നേറ്റ് വരും. ഞാന്‍ എന്നെ സ്വയം പുഷ് ചെയ്യും.

ഞാന്‍ എനിക്ക് തന്നെയാണ് സ്വയം നന്ദി പറയുന്നത്. കാലം എല്ലാ വേദനകളും മായ്ക്കുമെന്ന് എല്ലാവരും പറയും. പൂര്‍ണമായും അതങ്ങനെയാണെന്ന് എനിക്ക് പറയാന്‍ പറ്റില്ല. എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു ആ വേദന ഇപ്പോഴും എന്റെയുള്ളിലുണ്ട്. പക്ഷെ അത് തന്നെ ആലോചിച്ച് എല്ലാ ദിവസവും ഞാന്‍ കരഞ്ഞിരിക്കാറില്ല. അച്ഛന്‍ പോയി എന്നത് റിയാലിറ്റിയാണ്. അത് ആക്സപ്റ്റ് ചെയ്യണം. വേദന എന്തായാലും ഉണ്ടാവും. പക്ഷെ അതിന്റെ തീവ്രത കുറഞ്ഞ് കുറഞ്ഞ് വരും. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും പേടിയുള്ള ആളാണ് ഞാന്‍. ആ പേടിയും ചിരിയുടെ മുഖമൂടിയില്‍ മറച്ച് വെയ്ക്കാറുണ്ട്. പെട്ടന്ന് ഒരു സ്റ്റേജിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴോ ഒരു കൂട്ടം ആളുകളെ കാണുമ്പോഴോ പുതുതായി സിനിമ തുടങ്ങുമ്പോഴോ റിലീസ് ചെയ്യുമ്പോഴോ എല്ലാം എനിക്ക് പേടിയാണെന്നും താരം പറയുന്നു.

Read more topics: # ഭാവന
bhavana talks about reentry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES