തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ഭാനുപ്രിയ. അഴകിയ രാവണിനിലൂടെ എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയ നടിക്ക് ഇന്ന് പിറന്നാള്‍. പതിനൊന്ന് വര്‍ഷമായി ഭാനുപ്രിയ മലയാളത്തില്‍ നിന്ന് പോയിട്ട്. എന്നിട്ടും മലയാളം മറന്നിട്ടില്ല ആ അഭിനയ മികവും സൗന്ദര്യവും.
വര്‍ഷങ്ങള്‍ക്കുശേഷവും മലയാളത്തിനുവേണ്ടി മറക്കാനാവാത്ത അഭിനയമാണ് രാജശില്‍പിയിലെയും അഴകിയരാവണനിലുമെല്ലാം ഭാനുപ്രിയ തന്നത്. തെലുങ്ക് കുടുംബത്തില്‍ ജനിച്ച ഭാനുപ്രിയ തെലുങ്കിലും, തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 1980 മുതല്‍ 1990 കാലഘട്ടങ്ങളിലാണ് ഭാനുപ്രിയ പ്രധാനമായും അഭിനയിച്ചിരുന്നത്.
1990 കളില്‍ ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയില്‍ താമസമാക്കി അവിടെ ഒരു ഡാന്‍സ് സ്‌കൂളില്‍ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ പഠിപ്പിക്കുകയാണ്. 111 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ ശ്രീദേവി എന്നാണ് ഭാനുപ്രിയ അറിയപ്പെട്ടിരുന്നത്. മലയാളത്തില്‍ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ദേയമായ വേഷം ചെയ്തിട്ടുണ്ട്.
തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തില്‍ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ. തന്റെ പ്രശസ്ത സിനിമകളിലെല്ലാം തന്നെ ഡാന്‍സിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങള്‍ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്.ഭാനുപ്രിയ ഒരു പ്രശസ്ത ഫോടോഗ്രാഫറായ ആദര്‍ശ് കൗശലിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അവര്‍ക്ക് ഒരു മകളുണ്ട്.