Latest News

അസ്വാഭാവിക ലൈംഗീക പീഡനം;സംവിധായകന്‍ രഞ്ജിത്തിനെതിരെ ബെംഗളൂരുവില്‍ കേസ്;  ബാംഗ്ലൂരു താജ് ഹോട്ടലില്‍ വച്ച പീഡിപ്പിച്ചെന്ന പരാതി നല്കിയത് കോഴിക്കോട് സ്വദേശി

Malayalilife
അസ്വാഭാവിക ലൈംഗീക പീഡനം;സംവിധായകന്‍ രഞ്ജിത്തിനെതിരെ ബെംഗളൂരുവില്‍ കേസ്;  ബാംഗ്ലൂരു താജ് ഹോട്ടലില്‍ വച്ച പീഡിപ്പിച്ചെന്ന പരാതി നല്കിയത് കോഴിക്കോട് സ്വദേശി

മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്. പീഡനപരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരന്‍. 2012 ല്‍ ബെംഗളൂരു താജ് ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുന്‍പാകെയും യുവാവ് പരാതി നല്‍കിയിരുന്നു.

2012ല്‍ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയില്‍ ഇയാള്‍ ആരോപിച്ചത്. തനിക്കുണ്ടായ ദുരനുഭവവും പരാതിക്കാരന്‍ പങ്കുവെച്ചിരുന്നു. കോഴിക്കോട്ട് മമ്മൂട്ടി നായകനായ 'ബാവുട്ടിയുടെ നാമത്തില്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രഞ്ജിത്ത് തന്നെ കണ്ടെന്നും ടിഷ്യൂ പേപ്പറില്‍ എഴുതിയ മൊബൈല്‍ നമ്പര്‍ തന്നെന്നുമാണ് യുവാവ് പറഞ്ഞത്.

ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയതെന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു. ഞാന്‍ എങ്ങനെയുണ്ടെന്ന് കാണണമെന്ന് പറഞ്ഞ് രഞ്ജിത്ത് എന്നോട് നഗ്‌നനാകാന്‍ പറഞ്ഞു, എന്റെ കണ്ണുകള്‍ക്ക് ഭംഗിയുണ്ടെന്ന് പറഞ്ഞു, എന്റെ കണ്ണില്‍ കണ്മഷി എഴുതാന്‍ ആവശ്യപ്പെട്ടു എന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു.

അതേസമയം യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപെടുത്തലുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു, പിന്നീട് കഴുത്തിലും മുടിയിലും രഞ്ജിത്ത് തലോടിയെന്നും മിത്ര വെളിപ്പെടുത്തിയിരുന്നു.

Read more topics: # രഞ്ജിത്ത്
bengaluru police registere case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES