Latest News

16 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളെ പിന്നിലാക്കി അപൂര്‍വ നേട്ടവുമായി മിന്നല്‍ മുരളി; ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡ് ബേസില്‍ ജോസഫിന്

Malayalilife
 16 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളെ പിന്നിലാക്കി അപൂര്‍വ നേട്ടവുമായി മിന്നല്‍ മുരളി; ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡ് ബേസില്‍ ജോസഫിന്

ലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം 'മിന്നല്‍ മുരളിക്ക് ഒരു പൊന്‍തൂവല്‍ കൂടി. ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡ്. മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനാണ് ചിത്രം അര്‍ഹമായിരിക്കുന്നത്. ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളില്‍ നിന്നാണ് മിന്നല്‍ മുരളി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഏഷ്യ-പസഫിക് റീജിയണിലെ 16 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളും ടെലിവിഷന്‍ പരമ്പരകളും മാറ്റുരക്കുന്ന വേദിയാണ് ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡ്നേരത്തെയും നിരവധി പുരസ്‌കാരങ്ങള്‍ മിന്നല്‍ മുരളി സ്വന്തമാക്കിയിട്ടുണ്ട്. 52ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ വിഷ്വല്‍ ഇഫക്ട്സ്, സൗണ്ട് മിക്സിങ്, കോസ്റ്റിയൂം ഡിസൈനര്‍, പിന്നണി ഗായകന്‍ എന്നീ അവാര്‍ഡുകളായിരുന്നു മിന്നല്‍ മുരളി നേടിയത്.

ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ വാരം 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ചിത്രം ഇടംപിടിച്ചിരുന്നു.

basil joseph minnal murali

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES