മലയാളചലച്ചിത്രരംഗത്ത് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോന്‍. കുടുംബപ്രേക്ഷകരുടെ സവന്തം ഇഷ്ടനടനായി മാറുകയായിരുന്നു അദ്ദേഹം .ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള അദ്ദേഹം മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ വെച്ചും പ്രേം നസീറിനെ പോലുള്ള ഇതിഹാസങ്ങളെ വെച്ചും നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ചിത്രങ്ങളുടെ പേരുകള്‍ അനുവാദം കൂടാതെ സീരിയലുകളുടെ ടൈറ്റിലായി ഉപയോഗിക്കുന്നതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. തന്നോട് ചോദിക്കാതെയാണ് തന്റെ സിനിമയുടെ പേരുകള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറയുന്നു.