Latest News

അവന്റെ കൂടെ കൂടിയവര്‍  അവനോടോ കലയോടോ സ്‌നേഹമോ ആത്മാര്‍ത്ഥതയോ ഉള്ളവരായിരുന്നില്ല;പണമുണ്ടാക്കുന്ന യന്ത്രം പോലെയാണ് കണ്ടിരുന്നത്; ബാലുവിനെ കൊല്ലുമെന്ന് ലക്ഷ്മിയുടെ പഴയ കാമുകന്‍ പറഞ്ഞിരുന്നു;ബാലഭാസ്‌ക്കറിന്റെ അമ്മ ശാന്ത പങ്ക് വച്ചത്

Malayalilife
അവന്റെ കൂടെ കൂടിയവര്‍  അവനോടോ കലയോടോ സ്‌നേഹമോ ആത്മാര്‍ത്ഥതയോ ഉള്ളവരായിരുന്നില്ല;പണമുണ്ടാക്കുന്ന യന്ത്രം പോലെയാണ് കണ്ടിരുന്നത്; ബാലുവിനെ കൊല്ലുമെന്ന് ലക്ഷ്മിയുടെ പഴയ കാമുകന്‍ പറഞ്ഞിരുന്നു;ബാലഭാസ്‌ക്കറിന്റെ അമ്മ ശാന്ത പങ്ക് വച്ചത്

സംഗീത പ്രേമികള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തൊരു മരണമാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റേത്.
അപ്രതീക്ഷിതമായി ആയിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം. 2018ലാണ് അദ്ദേഹം മരണപ്പെടുത്തത്. അദ്ദേഹത്തിന്റെ മരണ ശേഷം ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്നും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങള്‍ വന്നിരുന്നു. 

ഒരുപാട് ദുരൂഹതകള്‍ അവശേഷിപ്പിച്ച ഒന്ന് കൂടിയായിരുന്നു ബാലഭാസ്‌കറിന്റെ മരണം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമയുര്‍ന്നതോടെ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷണം നടത്തിയിരുന്നു. ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്നും കൊലപാതകം തന്നെയാണെന്നുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. അതേസമയം ഇപ്പോഴിതാ ബാലഭാസ്‌കറിനെ കുറിച്ച് അദ്ദേഹത്തിന്റെ അമ്മ ശാന്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനെ പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വീണ്ടും ബാലഭാസ്‌കറിന്റെ മരണം ചര്‍ച്ചകളിലേയ്ക്ക് വന്നിരിക്കുകയാണ് അമ്മ ശാന്തയുടെ വാക്കുകളും ശ്രദ്ധ നേടുന്നത്.

ബാലഭാസ്‌കറിന്റെ കൂടെ കൂടിയവര്‍ ആരും തന്റെ മകനോടോ അവന്‍ കൊണ്ടുനടക്കുന്ന കലയോടോ സ്‌നേഹമോ ആത്മാര്‍ത്ഥതയോ ഉള്ളവരായിരുന്നില്ലെന്നും പണമുണ്ടാക്കുന്ന യന്ത്രം പോലെയാണ് തന്റെ മകനെ അവര്‍ കണ്ടിരുന്നതെന്നുമാണ് അമ്മ ശാന്ത കഴിഞ്ഞ ദിവസം ഡിഎന്‍എ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എപ്പോഴും മകന്റെ നന്മ മാത്രം ആ?ഗ്രഹിച്ചിരുന്ന അമ്മയായിരുന്നു താനെന്നും ബാലുവിന്റെ അമ്മ ശാന്ത പറയുന്നു. അവന്റെ ജീവിതത്തില്‍ അമ്മ ഒരു ദുഷ്ട കഥാപാത്രമായിരുന്നില്ല. എപ്പോഴും അവന്റെ നന്മ മാത്രമാണ് ആ?ഗ്രഹിച്ചത്. വിവാഹം കഴിഞ്ഞ് പോയപ്പോള്‍ പോലും അവന്‍ അനുഭവിക്കട്ടേയെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. ഇരുപത്തിരണ്ടാമത്തെ വയസില്‍ അവനെ പെട്ടന്നൊരു കല്യാണം കഴിപ്പിച്ചിട്ട് അവര്‍ക്ക് എന്ത് ചെയ്യാനായിരുന്നു..? എനിക്ക് മനസിലായില്ല. എന്തെങ്കിലും ദുരുദ്ദേശത്തോടെയാകും ചെയ്തതെന്ന് ഇപ്പോള്‍ തോന്നുന്നു.

അവനെ കൊണ്ട് നടന്നിട്ട് എന്തെങ്കിലും കാര്യം അവര്‍ക്ക് ചെയ്യണമായിരുന്നിരിക്കും. വിവാഹശേഷം വീട്ടിലോട്ട് വരട്ടേയെന്ന് അവന്‍ ചോദിച്ചിരുന്നു. ഞങ്ങളുടെ മോളുടെ അവസ്ഥ അവനോട് ഞങ്ങള്‍ പറഞ്ഞു. പിന്നെ ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത ബന്ധമായതുകൊണ്ട് പറ്റില്ലെന്നും ഞങ്ങള്‍ പറഞ്ഞു. വേറെ ആരോ ബാലുവിനെ കൊല്ലുമെന്ന് പറഞ്ഞിരുന്നു. കോളേജില്‍ അന്വേഷിച്ചൊക്കെ ചെന്നിരുന്നുവത്രെ. അത് അവളുടെ പഴയ കാമുകനായിരുന്നുവത്രെ.

ഒരു സിനിമാ കഥപോലെയാണ് സംഭവങ്ങളെല്ലാം നടന്നത്. അവനും ഭാര്യയ്ക്കും താമസിക്കാന്‍ വേണ്ടി വീട് അന്വേഷിച്ചത് അച്ഛനാണ്. അച്ഛനാണ് വാടക വീട് ഒപ്പിച്ച് കൊടുത്തത്. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി കൊടുത്തു. അവന് അസുഖം വരുമ്പോള്‍ അച്ഛനാണ് ചികിത്സിക്കാന്‍ കൊണ്ടുപോയിരുന്നത്. വീട്ടിലിരിക്കുന്ന ഞങ്ങളുടെ മകള്‍ക്ക് ഞാന്‍ കാവലും പുറത്ത് പോയ അവന് അച്ഛന്‍ കാവലും എന്ന രീതിയിലായിരുന്നു ഞങ്ങള്‍. ഞാന്‍ ഒന്നിനും എതിരായിരുന്നില്ല.

വീട്ടില്‍ വരാറുണ്ടായിരുന്നു അവനും ഭാര്യയും. പിന്നീട് വരുമാനം കൂടിയപ്പോള്‍ അവന്‍ വീടും വാഹനങ്ങളും വെച്ച് ആഡംബര ജീവിതത്തിലേക്ക് പോയി. അത് തന്നെ ഞങ്ങള്‍ക്ക് ഒരു ഭയമായിരുന്നു. അവന്‍ ഒരുപാട് പേര്‍ക്ക് പണം കടം കൊടുത്തിട്ടുണ്ടായിരുന്നു. പിന്നെ അവന് സംഭവിച്ച അപകടത്തില്‍ ഭാര്യയ്ക്ക് പങ്കുണ്ടെന്ന് പറയുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ആരും ശരിയായിരുന്നില്ല.

അവന്റെ കൂടെ കൂടിയവര്‍ ആരും അവനോടോ അവന്‍ കൊണ്ടുനടക്കുന്ന കലയോടോ സ്‌നേഹമോ ആത്മാര്‍ത്ഥതയോ ഉള്ളവരായിരുന്നില്ല. പണമുണ്ടാക്കുന്ന യന്ത്രം പോലെയാണ് കണ്ടിരുന്നത്. അവന്റെ പേരും പണവും എല്ലാവര്‍ക്കും പ്രയോജനമായിരുന്നു. ഞങ്ങളുമായി അവന് വലിയ ബന്ധം പാടില്ലെന്ന് അവനൊപ്പമുള്ളവര്‍ക്ക് ഉണ്ടായിരുന്നു.

സഹോദരനും സഹോദരിയും തമ്മില്‍ കാണാറുണ്ടായിരുന്നില്ല. അതിനും ആരെങ്കിലും തടസം വെച്ചിട്ടുണ്ടാകും. എന്നെ അച്ഛനെക്കാള്‍ മനസിലാക്കിയിരുന്ന മോനാണ് ബാലു. അവന്റെ ജീവിതത്തില്‍ നഷ്ടപ്പെട്ടതെല്ലാം അവന്റെ കൂട്ടുകാര്‍ കാരണം സംഭവിച്ചതാണ്. പിന്നീട് തനിക്കൊപ്പമുള്ളവര്‍ക്ക് ആത്മാര്‍ത്ഥതയില്ലായിരുന്നുവെന്ന് അവന് മനസിലായി. പക്ഷെ തന്നെ അനുഭവിച്ചു.

ലക്ഷ്മിയെ ബാലുവിന് പരിചയപ്പെടുത്തി കൊടുത്തയാളും ബാലുവിന്റെ വിവാഹം നടത്തി കൊടുത്ത ഇഷാന്‍ ദേവുമെല്ലാം ഒരു കാലത്ത് അവനോട് പിണക്കത്തിലായിരുന്നു. പിന്നീട് ഇവര്‍ എങ്ങനെ കൂട്ടുകൂടിയെന്ന് അറിയില്ല. എന്തിന് വേണ്ടി കൂടിയെന്നും അറിയില്ല. എല്ലാത്തിനും കാരണമായ സുഹൃത്ത് വലയമാണ് അവന് ഉണ്ടായിരുന്നതെന്നും അമ്മ ശാന്ത പറയുന്നു.

അവന്റെ ജീവിതത്തില്‍ അമ്മ ഒരു ദുഷ്ട കഥാപാത്രമായിരുന്നില്ല. എപ്പോഴും അവന്റെ നന്മ മാത്രമാണ് ആഗ്രഹിച്ചതെന്നും വിവാഹം കഴിഞ്ഞ് പോയപ്പോള്‍ പോലും അവന്‍ അനുഭവിക്കട്ടേയെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. ഇരുപത്തിരണ്ടാമത്തെ വയസില്‍ അവനെ പെട്ടന്നൊരു കല്യാണം കഴിപ്പിച്ചിട്ട് അവര്‍ക്ക് എന്ത് ചെയ്യാനായിരുന്നു..? എനിക്ക് മനസിലായില്ല. എന്തെങ്കിലും ദുരുദ്ദേശത്തോടെയാകും ചെയ്തതെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അമ്മ പങ്ക് വക്കുന്നു.

വിവാഹശേഷം വീട്ടിലോട്ട് വരട്ടേയെന്ന് അവന്‍ ചോദിച്ചിരുന്നു. ഞങ്ങളുടെ മോളുടെ അവസ്ഥ അവനോട് ഞങ്ങള്‍ പറഞ്ഞു. പിന്നെ ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത ബന്ധമായതുകൊണ്ട് പറ്റില്ലെന്നും ഞങ്ങള്‍ പറഞ്ഞു. വേറെ ആരോ ബാലുവിനെ കൊ ല്ലുമെന്ന് പറഞ്ഞിരുന്നു. കോളേജില്‍ അന്വേഷിച്ചൊക്കെ ചെന്നിരുന്നുവത്രെ. അത് അവളുടെ പഴയ കാമുകനായിരുന്നുവത്രെ.

ഒരു സിനിമാ കഥപോലെയാണ് സംഭവങ്ങളെല്ലാം നടന്നത്. അവനും ഭാര്യയ്ക്കും താമസിക്കാന്‍ വേണ്ടി വീട് അന്വേഷിച്ചത് അച്ഛനാണ്. അച്ഛനാണ് വാടക വീട് ഒപ്പിച്ച് കൊടുത്തത്. വീട്ടിലേയ്ക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി കൊടുത്തു. അവന് അസുഖം വരുമ്പോള്‍ അച്ഛനാണ് ചികിത്സിക്കാന്‍ കൊണ്ടുപോയിരുന്നത്. വീട്ടിലിരിക്കുന്ന ഞങ്ങളുടെ മകള്‍ക്ക് ഞാന്‍ കാവലും പുറത്ത് പോയ അവന് അച്ഛന്‍ കാവലും എന്ന രീതിയിലായിരുന്നു ഞങ്ങള്‍. ഞാന്‍ ഒന്നിനും എതിരായിരുന്നില്ല.

വീട്ടില്‍ വരാറുണ്ടായിരുന്നു അവനും ഭാര്യയും. പിന്നീട് വരുമാനം കൂടിയപ്പോള്‍ അവന്‍ വീടും വാഹനങ്ങളും വെച്ച് ആഡംബര ജീവിതത്തിലേക്ക് പോയി. അത് തന്നെ ഞങ്ങള്‍ക്ക് ഒരു ഭയമായിരുന്നു. അവന്‍ ഒരുപാട് പേര്‍ക്ക് പണം കടം കൊടുത്തിട്ടുണ്ടായിരുന്നു. പിന്നെ അവന് സംഭവിച്ച അപകടത്തില്‍ ഭാര്യയ്ക്ക് പങ്കുണ്ടെന്ന് പറയുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ആരും ശരിയായിരുന്നില്ല. അവന്റെ കൂടെ കൂടിയവര്‍ ആരും അവനോടോ അവന്‍ കൊണ്ടുനടക്കുന്ന കലയോടോ സ്‌നേഹമോ ആത്മാര്‍ത്ഥതയോ ഉള്ളവരായിരുന്നില്ല.

പണമുണ്ടാക്കുന്ന യന്ത്രം പോലെയാണ് കണ്ടിരുന്നത്. അവന്റെ പേരും പണവും എല്ലാവര്‍ക്കും പ്രയോജനമായിരുന്നു. ഞങ്ങളുമായി അവന് വലിയ ബന്ധം പാടില്ലെന്ന് അവനൊപ്പമുള്ളവര്‍ക്ക് ഉണ്ടായിരുന്നു. സഹോദരനും സഹോദരിയും തമ്മില്‍ കാണാറുണ്ടായിരുന്നില്ല. അതിനും ആരെങ്കിലും തടസം വെച്ചിട്ടുണ്ടാകും. എന്നെ അച്ഛനെക്കാള്‍ മനസിലാക്കിയിരുന്ന മോനാണ് ബാലു. അവന്റെ ജീവിതത്തില്‍ നഷ്ടപ്പെട്ടതെല്ലാം അവന്റെ കൂട്ടുകാര്‍ കാരണം സംഭവിച്ചതാണ്.

പിന്നീട് തനിക്കൊപ്പമുള്ളവര്‍ക്ക് ആത്മാര്‍ത്ഥതയില്ലായിരുന്നുവെന്ന് അവന് മനസിലായി. പക്ഷെ തന്നെ അനുഭവിച്ചു. ലക്ഷ്മിയെ ബാലുവിന് പരിചയപ്പെടുത്തി കൊടുത്തയാളും ബാലുവിന്റെ വിവാഹം നടത്തി കൊടുത്ത ഇഷാന്‍ ദേവുമെല്ലാം ഒരു കാലത്ത് അവനോട് പിണക്കത്തിലായിരുന്നു. പിന്നീട് ഇവര്‍ എങ്ങനെ കൂട്ടുകൂടിയെന്ന് അറിയില്ല. എന്തിന് വേണ്ടി കൂടിയെന്നും അറിയില്ല. എല്ലാത്തിനും കാരണമായ സുഹൃത്ത് വലയമാണ് അവന് ഉണ്ടായിരുന്നതെന്നുമാണ് അമ്മ ശാന്ത പറയുന്നത്.

balabhaskars mother santhakumari

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക