ബഡായ് ബംഗ്ളാവിലൂടെ മിനിസ്ക്രീനില്‍ സ്വന്തമായി ഒരു ഇടമുണ്ടാക്കിയ താരമാണ് ആര്യ. വേറിട്ട അവതരണ ശൈലികൊണ്ടും, താരജാഡകള്‍ ഇല്ലാത്ത സംസാരം കൊണ്ടും ഈ താരം പ്രേക്ഷക ഹൃദയങ്ങളില്‍ ഒരു വലിയ സ്ഥാനം തന്നെയാണ് ഊട്ടിഉറപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇപ്പോഴും മിക്ക റിയാലിറ്റിഷോകളിലും അവതാരക ആയി തിളങ്ങുന്നുണ്ട്. അതേസമയം ആര്യ ബിഗ്ബോസിലേക്ക് എത്തുന്നുവെന്ന കാര്യ ചര്‍ച്ച ചെയ്യുകയാണ് ഇപ്പോള്‍ പ്രേക്ഷകര്‍.
മോഡല്‍ രംഗത്തും, കലാരംഗത്തും ഒരേ പോലെ വ്യക്തിമുദ്ര പതിപ്പിച്ച ആര്യ നൃത്തവേദികളിലും താരമാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും മ്യൂസിക്കല്‍ ഗെയിം ഷോയുടെ അവതാരകയാണ് താരം ഇപ്പോള്‍. ആഴ്ചയില്‍ വെള്ളി ശനി ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ മുഖ്യ ആകര്‍ഷണം ആര്യ ആയിരുന്നു. ആര്യയുടെ അവതരണ ശൈലിയാണ് ഷോയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചതും. വ്യത്യസ്തമായ വേഷവിധാനം കൊണ്ടും, ആര്യ ഷോയില്‍ പ്രധാന ആകര്‍ഷണം ആയി. അതേസമയം ഈ വെള്ളിയാഴ്ച അരങ്ങേറാന്‍ പോകുന്ന ഷോയില്‍ ആര്യ ഇല്ലെന്നാണ് പ്രമോ വ്യക്തമാക്കുന്നത്. എന്ത് കൊണ്ട് അവതാരക ആയി വരുന്നില്ലെന്നാണ് പ്രേക്ഷകരുടെ ബലമായ സംശയം. ആര്യയുടെ അസാനിധ്യമാണ് പ്രമോ ശ്രദ്ധനേടാന്‍ കാരണം.
നടിയും ബിഗ്ബോസ് മത്സരാര്‍ഥിയുമായിരുന്ന അര്‍ച്ചന സുശീലന്റെ സഹോദരന് രോഹിത്താണ് ആര്യയുടെ ഭര്‍ത്താവ്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ പിരിഞ്ഞാണ് ജീവിക്കുന്നതെന്നും ഒറ്റയ്ക്കാണ് മകളെ വളര്‍ത്തുന്നതെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു. പ്രണയത്തിലാണെന്ന സൂചനകളും താരം പങ്കുവച്ചിരുന്നു. ബിഗ്ബോസില്‍ താരം എത്തുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ചെയ്യുന്നതിനായിട്ടാണോ ഇപ്പോള്‍ ആരാദ്യം പാടും ഷോയില്‍ നിന്നും ആര്യ പുറത്തുപോയത് എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്.
ആര്യ ബിഗ് ബോസിലേക്ക് പോയതാണോ അതോ ഷോയില്‍ നിന്നും മാറ്റിയതാണോ എന്ന് തുടങ്ങി ഒട്ടനവധി കമന്റുകളിലൂടെയാണ് പ്രേക്ഷകര്‍ ഈ ആഴ്ചയിലെ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും ഷോയുടെ പ്രമോ വീഡിയോ സ്വീകരിക്കുന്നത്. എന്തായാലും ഇതിനോടകം തന്നെ പ്രമോ വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞു.