Latest News

മലയാളത്തിന്റെ മാമാട്ടിക്കുട്ടിയമ്മ ബേബി ശ്യാലിനിയ്ക്ക് ഇന്ന് ജന്മദിനം

Malayalilife
topbanner
മലയാളത്തിന്റെ മാമാട്ടിക്കുട്ടിയമ്മ ബേബി ശ്യാലിനിയ്ക്ക് ഇന്ന് ജന്മദിനം

ലയാളികളുടെ മാമാട്ടിക്കുട്ടിയമ്മ ബേബി ശ്യാലിനിയ്ക്ക് ഇന്ന് ജന്മദിനം. 1983ല്‍ പ്രദര്‍ശനത്തിനെത്തി എന്റെ മാമാട്ടിക്കുട്ടിയമ്മ  ആണ് ശ്യാലിനി അഭിനയിച്ച ആദ്യ ചിത്രം.ഫാസില്‍ സംവിധാനം ചെയ്ത  ചിത്രത്തിലെ ശാലിനിയുടെ കഥാപാത്രം ഏറെ പ്രശസ്ത നേടിയിരുന്നു. അഞ്ചാമത്തെ വയസ്സിലാണ് ശാലിനി ആ ചിത്രത്തില്‍  അഭിനയിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന്  ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചിരുന്നു. ഈ ചിത്രത്തിനുശേഷം നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി.ആദ്യത്തെ അനുരാഗം, മുത്തോടു മുത്ത്. സന്ദര്‍ഭം, ഒരു സുമംഗലിയുടെ കഥ, ചക്കരയുമ്മ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി ശാലിന തിളങ്ങി.1985ല്‍ ബന്ധം എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. അതേ വര്‍ഷം തന്നെ പിള്ളെ നിലാ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.

ഇതിനോടകം 80-ലധികം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളില്‍ അഭിനയിച്ചുണ്ട് ശാലിനി. നായിക നടിയായി അഭിനയിച്ച ആദ്യ ചിത്രം അനിയത്തിപ്രാവ് ആണ്.പിന്നീട് കളിയൂഞ്ഞാല്‍, നിറം സുന്ദരക്കില്യാടി,കൈക്കുടന്ന നിലാവ,് നക്ഷത്രത്താരാട്ട്  എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മണിരത്‌നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തില്‍ മാധവന്റെ നായികയായി അഭിനയിച്ചതും ഒരു വന്‍ വിജയമായിരുന്നു. തമിഴ് ചലച്ചിത്രനടന്‍ അജിത്തുമായുള്ള തന്റെ വിവാഹത്തിനു ശേഷം ശാലിനി അഭിനയജീവിതത്തില്‍ നിന്നും വിട്ടുനിന്നു

1980 നവ0ബര്‍ 20നു ആണ് ബേബി ശാലിനി ജനിച്ചത്. അച്ഛന്‍ കൊല്ലം കാരന്‍ ഷറഫ് ബാബു. അമ്മ ആലിസ്. ഒരു മലയാളിയാണെങ്കിലും ശാലിനി ജനിച്ചത് ചെന്നൈയിലാണ്. ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ശാലിനി ജനിച്ചത്. ചെന്നൈ ആദര്‍ശ് വിദ്യാലയ, ചര്‍ച്ച്പാര്‍ക്ക് കോണ്‍ വെന്റ് എന്നിവിടങ്ങളില്‍ പഠിച്ചു. ശാലിനി വിവാഹം ചെയ്തിരിക്കുന്നത് തമിഴ് ചലച്ചിത്രനടനായ അജിത്തിനെയാണ്. വിവാഹത്തിനു ശേഷം 2000 ല്‍ ശാലിനി അഭിനയ രംഗത്ത് നിന്ന് വിരമിച്ചു. ഇവര്‍ക്ക് രണ്ട് മക്കളാണ് അനൗഷ്‌കയും അഡ്വിക്കും.

Read more topics: # baby saliny,# birthday today
baby saliny birthday today

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES