'ശ്വേതാ മേനോനെതിരായ കേസില്‍ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ അഭിനയം നിര്‍ത്തും'; അമ്മയുടെ പുതിയ ഭരണസമിതി സത്യം പുറത്ത് കൊണ്ട് വരുമെന്ന് നടന്‍ ബാബുരാജ് 

Malayalilife
 'ശ്വേതാ മേനോനെതിരായ കേസില്‍ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ അഭിനയം നിര്‍ത്തും'; അമ്മയുടെ പുതിയ ഭരണസമിതി സത്യം പുറത്ത് കൊണ്ട് വരുമെന്ന് നടന്‍ ബാബുരാജ് 

നടി ശ്വേതാ മേനോനെതിരായ കേസില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ അഭിനയം നിര്‍ത്തുമെന്ന് നടന്‍ ബാബുരാജ്. കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും തനിക്കെതിരെ ആരോപണങ്ങള്‍ പ്രചരിപ്പിച്ചവരെയും താരസംഘടനയായ 'അമ്മ'യുടെ പുതിയ ഭരണസമിതി കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'അമ്മ' തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'അമ്മ' ഭരണസമിതിയിലേക്ക് താന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതെന്ന് ബാബുരാജ് ചൂണ്ടിക്കാട്ടി. ഒരു വര്‍ഷത്തോളം സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടാകാത്ത ആരോപണങ്ങളാണിത്. ഇത്രയധികം ആരോപണങ്ങള്‍ കേട്ടുകൊണ്ട് മത്സരരംഗത്ത് തുടരാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 'ശ്വേത എന്റെ അടുത്ത സുഹൃത്താണ്. എന്നെക്കുറിച്ച് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുമെന്ന ധാരണയിലാണ് ചിലര്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. 

പുതിയ ഭരണസമിതി ഈ വിഷയത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം,' ബാബുരാജ് പറഞ്ഞു. സംഘടനയ്ക്കുള്ളില്‍ നടന്ന ചില 'വിഴുപ്പലക്കലുകളെ'ക്കുറിച്ച് ഇപ്പോള്‍ പരസ്യമായി പ്രതികരിക്കാനില്ലെന്നും അക്കാര്യങ്ങള്‍ ജനറല്‍ ബോഡിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Read more topics: # ബാബുരാജ്.
baburaj about election amma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES