'ഭീഭത്സം, അരോചകം, അസഹ്യം'; ലോക' പരമ ബോറന്‍ യക്ഷിക്കഥ; വലിയ കൊലച്ചതിയായി പോയി ദുല്‍ഖര്‍, മമ്മൂട്ടിയുടെ മകനായത് കൊണ്ട് പലരും സത്യം പറയാന്‍ മടിക്കും; ലോകക്കെതിരെ വിമര്‍ശനവുമായി ഡോ ബി ഇക്ബാല്‍;ഒരു പ്രായം കഴിഞ്ഞാല്‍ പുതുതലമുറയുടെ കലയെ ആസ്വദിക്കാന്‍ കഴിയാത്തത് തെറ്റല്ലെന്ന് കമ്മന്റ് 

Malayalilife
'ഭീഭത്സം, അരോചകം, അസഹ്യം'; ലോക' പരമ ബോറന്‍ യക്ഷിക്കഥ; വലിയ കൊലച്ചതിയായി പോയി ദുല്‍ഖര്‍, മമ്മൂട്ടിയുടെ മകനായത് കൊണ്ട് പലരും സത്യം പറയാന്‍ മടിക്കും; ലോകക്കെതിരെ വിമര്‍ശനവുമായി ഡോ ബി ഇക്ബാല്‍;ഒരു പ്രായം കഴിഞ്ഞാല്‍ പുതുതലമുറയുടെ കലയെ ആസ്വദിക്കാന്‍ കഴിയാത്തത് തെറ്റല്ലെന്ന് കമ്മന്റ് 

ബോക്‌സ്ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുന്ന 'ലോക: ചന്ദ്ര' എന്ന സിനിമയെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ വിദഗ്ധനും കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. ബി. ഇക്ബാല്‍. സിനിമയെ 'പരമ ബോറന്‍ യക്ഷിക്കഥ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ചിത്രത്തിന് മികച്ച തിരക്കഥയില്ലെന്നും അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ. ഇക്ബാല്‍ തന്റെ വിമര്‍ശനം ഉന്നയിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്ബാല്‍ സിനിമയെ വിമര്‍ശിച്ചിരിക്കുന്നത്. നിരവധി പേരാണ് കുറിപ്പിനെ പിന്തുണച്ചും എതിര്‍ത്തും രംഗത്ത് വന്നിരിക്കുന്നത്. 

'ഭീകരം, അരോചകം, അസഹ്യം' എന്നിങ്ങനെ മാത്രമേ ചിത്രത്തെ വിശേഷിപ്പിക്കാന്‍ കഴിയൂ എന്നും ഡോ. ഇക്ബാല്‍ കുറിച്ചു. നിലവിലെ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളെ ബാധിച്ചിരിക്കുന്ന മെഗാ ബജറ്റ് മാനിയ ദുല്‍ഖറിനെയും ബാധിച്ചതായി ഇക്ബാല്‍ അഭിപ്രായപ്പെട്ടു. കടമറ്റത്ത് കത്തനാര്‍ മുതല്‍ ഡ്രാക്കുള വരെ നിരവധി യക്ഷി സിനിമകള്‍ കണ്ടുമടുത്ത പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇത്തരം അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമായ ഒരു സിനിമ ദുല്‍ഖര്‍ പോലുള്ള യുവ പ്രതിഭയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

 ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:  മലയാള സിനിമയില്‍ യക്ഷിബാധ!ഇതു കുറിച്ച നേരത്തെ എഴുതണമെന്ന് കരുതിയിരുന്നു. പക്ഷേ ഇടയ്ക്ക് ചെറിയ ആരോഗ്യപ്രശ്നം വന്നതിനാല്‍ നീണ്ടുപോയി. വളരെനാള്‍ കൂടിയിരുന്നാണ് ഓണക്കാലത്ത് കുടുംബസമേതം തിയറ്ററില്‍ പോയി ഒരു സിനിമ കണ്ടത്. അതെ അതുതന്നെ. എല്ലാവരും കണ്ണടച്ച് പുകഴ്ത്തികൊണ്ടിരിക്കുന്ന ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'. 'ലോക' എന്ന് പേരുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണത്രെ 'ചന്ദ്ര', നമ്മുടെ പ്രിയ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍-അതും പ്രിയങ്കരനായ മമ്മൂട്ടിയുടെ മകന്‍ നിര്‍മിച്ച ചിത്രമായത് കൊണ്ട് പലരും സത്യം പറയാന്‍ മടിക്കുമെന്നത് കൊണ്ട് ഞാന്‍ തന്നെയങ്ങു തുറന്ന് പറഞ്ഞേക്കാം.ഇത് വലിയൊരു കൊലച്ചതിയായി പോയി ദുല്‍ഖര്‍. ഇപ്പോഴത്തെ മലയാള സിനിമാ സൂപ്പര്‍സ്റ്റാറുകളെ പിടികൂടിയിട്ടുള്ള മെഗാ ബജറ്റ് മാനിയ ദുല്‍ഖറിനെയും ബാധിച്ചിരിക്കുന്നു. ഫലം: മിതമായ ഭാഷയില്‍ പറഞ്ഞാല്‍, 'ഭീഭത്സം', 'അരോചകം' 'അസഹ്യം' എന്നൊക്കെ മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറന്‍ യക്ഷികഥ.

കടമറ്റത്ത് കത്തനാര്‍ മുതല്‍ ഡ്രാക്കുള വരെ-എത്രയോ യക്ഷിസിനിമകള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് മേല്‍ ഇങ്ങനെയൊരു അന്ധവിശ്വാസ ജടിലമായ സിനിമ ദുല്‍ഖറിനെ പോലൊരു യുവ പ്രതിഭയില്‍ നിന്ന് തീരെ പ്രതീക്ഷിച്ചില്ല. സര്‍റിയല്‍ സിനിമകളൊക്കെയാവാം. അതില്‍ തെറ്റില്ല. പക്ഷേ കലാമൂല്യം വേണം. അതിന്റെ തരിമ്പ് പോലും ചിത്രത്തിലില്ല. സിനിമയുടെ അവസാനഭാഗമെത്തി, രക്ഷപ്പെട്ടു എന്ന് കരുതിയ ശ്വാസമെടുത്തപ്പോള്‍ വരുന്നു കിടിലന്‍ ട്വിസ്റ്റ്: ''ചാത്തന്‍മാര്‍ ഇനിയും വരും''. അതായത് 'ലോക' പീഡന ശൈലിയില്‍ തുടര്‍ സിനിമകളും വരുമെന്ന ഭീഷണി തന്നെ!സിനിമയ്ക്കായി സൃഷ്ടിക്കപ്പെടുന്ന കൃത്രിമ ഹൈപ്പ് കാണുമ്പോള്‍ നീലി യക്ഷിക്കായി ഒ നെഗറ്റിവ് രക്തം ദാനം ചെയ്യാന്‍ തിയേറ്ററുകള്‍ക്ക് മുന്‍പില്‍ ജെന്‍സി ക്യൂനിന്ന് തുടങ്ങുമോ എന്നാണെന്റെ ഭയം. ഇപ്പോഴിതാ, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന യക്ഷിക്കഥയാവാന്‍ സാധ്യയുള്ള ജയസൂര്യ - റോജിന്‍ തോമസ് ചിത്രം ''കത്തനാര്‍'' ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുന്നു. മലയാള സിനിമയെ മറ്റൊരു തലത്തില്‍ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ഈ ചിത്രം മാറുമെന്നാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. 

സിനിമ പ്രേമികളെ പുതിയ തലത്തിലുള്ള യക്ഷി പീഡനം കാത്തിരിക്കുന്നുവെന്ന് ഊഹിക്കാം. ഇത്തരം സിനിമകളെ നേരിടാനുള്ള ചികിത്സാ മാര്‍ഗം ഒന്നേയുള്ളൂ-ഗാന്ധീയന്‍ സമരരീതി: ബഹിഷ്‌കരണം. അതേസമയം, ഡോ. ഇക്ബാലിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 'ഒരു പ്രായം കഴിഞ്ഞാല്‍ പുതു തലമുറ യുടെ കലയെ ആസ്വദിക്കാന്‍ കഴിയാത്തത് തെറ്റ് ഒന്നും അല്ല. എല്ലാ കാലത്തും അങ്ങനെ തന്നെ ആയിരുന്നു. പക്ഷേ സോഷ്യല്‍ മീഡിയ ഉള്ളത് കൊണ്ട് ഇപ്പോള്‍ അത് തിരിച്ചറിയുന്നു എന്ന് മാത്രം. നമുക്ക് ആസ്വദിക്കാന്‍ കഴിയാത്തത് കൊണ്ട് അതില്‍ കല ഇല്ല എന്ന് പറയുന്ന ഹൈപ്പോക്രസി കാണിക്കാതെ ഇരുന്നാല്‍ മതി' എന്നായിരുന്നു പോസ്റ്റിന് മറുപടിയായി വന്നൊരു കമന്റ്. 'ഞാന്‍ പറഞ്ഞാല്‍ തന്ത വൈബ് ആകും സാര്‍ പറയുമ്പോ ഇനി എന്താവുമോ ആവോ? ന്റെ മോള്‍ക്ക് ഇഷ്ട്ടപ്പെട്ടു താനും' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

b ekbal facebook post against lokah

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES