നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യം;ഇനി അശോകേട്ടനെ അനുകരിക്കില്ല, നിര്‍ത്തി: അസീസ് നെടുമങ്ങാട് 

Malayalilife
topbanner
നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യം;ഇനി അശോകേട്ടനെ അനുകരിക്കില്ല, നിര്‍ത്തി: അസീസ് നെടുമങ്ങാട് 

ടന്‍ അശോകനെ ഇനി വേദികളില്‍ അനുകരിക്കില്ലെന്ന വെളിപ്പെടുത്തലുമായി നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്.അസീസ് മിമിക്രി വേദികളില്‍ മോശമായാണ് തന്നെ അനുകരിക്കുന്നത് എന്ന് നടന്‍ അശോകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അസീസിന്റെ വെളിപ്പെടുത്തല്‍. 'പഴഞ്ചന്‍ പ്രണയം' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലാണ് അസീസ് ഇക്കാര്യം പറഞ്ഞത്.

അശോകന്‍ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കടയില്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണെണനും  കുറച്ച് ഓവറായി ചെയ്താല്‍ മാത്രമേ സ്റ്റേജില്‍ ഇത്തരം പെര്‍ഫോമന്‍സുകള്‍ ശ്രദ്ധിക്കപ്പെടുവെന്നും, എന്നാല്‍  ഒരു മനുഷ്യനെ കളിയാക്കുന്നത്, അയാള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അത് അപ്പോള്‍ നിര്‍ത്തണമെന്നുമാണ്  അസീസ് പറഞ്ഞത്.

'അശോകേട്ടന്റെ ആ ഇന്റര്‍വ്യു കണ്ടിരുന്നു. അശോകേട്ടന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വിഡിയോ അയച്ചു തന്നത്. ഇപ്പോള്‍ നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിര്‍ത്തി.

അശോകന്‍ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കടയില്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്താല്‍ മാത്രമേ സ്റ്റേജില്‍ ഇത്തരം പെര്‍ഫോമന്‍സുകള്‍ ശ്രദ്ധിക്കപ്പെടൂ. അത്രയും വൈഡ് ആയാണ് സ്റ്റേജില്‍ ഓഡിയന്‍സ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കില്‍ കുറച്ച് ഓവര്‍ ആയി ചെയ്യണം. ടിവിയില്‍ പക്ഷേ ഇത്രയും വേണ്ട. സിനിമയില്‍ ഒട്ടും വേണ്ട.

എന്റെ സ്റ്റേജ് പെര്‍ഫോമന്‍സുകള്‍ ഇഷ്ടമാണെന്ന് അശോകന്‍ ചേട്ടന്‍ നേരിട്ടു പറഞ്ഞിട്ടുണ്ട്. ഇതെന്തുപറ്റിയെന്ന് അറിയില്ല. ഒരു മനുഷ്യനെ കളിയാക്കുന്നത്, അയാള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അത് അപ്പോള്‍ നിര്‍ത്തണം. അത് സ്വന്തം കൂട്ടുകാരനാണെങ്കില്‍ കൂടി. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ഇനി മുതല്‍ അശോകന്‍ ചേട്ടനെ ഒരിടത്തും അനുകരിക്കില്ല. ഇനി എല്ലാവരും ഇതുപോലെ പ്രതികരിച്ചു തുടങ്ങിയാല്‍ അനുകരണം നിര്‍ത്തും. വേറെയും മിമിക്രികളുണ്ടല്ലോ. ഇപ്പോള്‍ തന്നെ ഫിഗര്‍ ഷോ എന്നത് ഔട്ട് ആയിക്കൊണ്ടിരിക്കുകയാണ്. നല്ല സ്‌കിറ്റുകള്‍ തുടരും. ഞങ്ങള്‍ മിമിക്രിക്കാരാണ്' അസീസ് പറഞ്ഞു.

'വളരെ മോശമായിട്ട് ഇറിറ്റേറ്റ് ചെയ്യുന്നവരുമുണ്ട്. ഉള്ളതിന്റെ പത്തുമടങ്ങ് കൂട്ടിയാണ് പലരും കാണിക്കുന്നത് എന്നാണ് അന്ന് അശോകന്‍ അസീസിനെതിരെ പറഞ്ഞത്. നമ്മളെ പോലുള്ള കുറച്ച് നടന്‍മാരെ വച്ചാണ് പുള്ളി പോപ്പുലാരിറ്റി ഉണ്ടാക്കിയത് എന്ന് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ, അത് ചോദ്യം ചെയ്യാന്‍ പറ്റില്ലല്ലോ. ഇഷ്ടത്തോടെ കാണിക്കുന്നവര്‍ നല്ല രീതിയില്‍ മിതത്വത്തോടെ കാണിക്കും' എന്നാണ് അന്ന് അശോകന്‍ അസീസിന്റെ അനുകരണത്തെ പറ്റി ചോദിച്ചപ്പോള്‍ പ്രതികരിച്ചത്.

azees nedumangad about ashokan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES