ഫാഷന്‍, ലൈഫ്സ്റ്റൈല്‍ മാസികയായ വോഗ് പ്രസിദ്ധീകരിച്ച തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മമ്മൂട്ടി 'മാസ്റ്റര്‍'. 'സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഐക്കണ്‍സ്' എന്ന തലക്കെട്ടോടെ 'വോഗ് ഇന്ത്യ' പ്രസിദ്ധീകരിച്ച പട്ടികയിലാണ് മലയാളത്തില്‍ നിന്ന് മമ്മൂട്ടി ഇടം പിടിച്ചത്. മമ്മൂട്ടിയും ചിരഞ്ജീവിയും ഉള്‍പ്പടെ പലതാരങ്ങളും പട്ടികയില്‍ ഇടം നേടിയപ്പോള്‍ മോഹന്‍ലാല്‍ തഴയപ്പെട്ടു.
'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറിന്റെ കഥാപാത്രം മമ്മൂട്ടിയെ കുറിച്ച് പറയുന്ന കാര്യം കുറിപ്പില്‍ പറയുന്നുണ്ട്. 'മമ്മുക്ക ഇപ്പോള്‍ ഏതു റോള്‍ വേണേലും ചെയ്യും. തെങ്ങ് കയറ്റക്കാരന്‍, ചായക്കടക്കാരന്‍, പൊട്ടന്‍, മന്ദബുദ്ധി, പക്ഷേ നമ്മുടെ ലാലേട്ടന്‍ ഉണ്ടല്ലോ വര്‍മ്മ നായര്‍ മേനോന്‍ ഇത് വിട്ടൊരു കളിയില്ല ടോപ് ക്ലാസ് ഒണ്‍ലി.' ഈ പരാമര്‍ശത്തെ മമ്മൂട്ടിയുടെ അഭിനയ മികവായാണ് മാഗസിന്‍ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.