പുരസ്‌കാരദാന ചടങ്ങില്‍ കേരളത്തിനായി കൈക്കൂപ്പി പൃഥ്വിരാജ്; പ്രളയദുരിതബാധിതര്‍ക്ക് സഹായം നല്‍കണമെന്ന് താരത്തിന്റെ അഭ്യര്‍ത്ഥന; വീഡിയോ ഏറ്റെടുത്ത് ആരാധകരും 

Malayalilife
topbanner
 പുരസ്‌കാരദാന ചടങ്ങില്‍ കേരളത്തിനായി കൈക്കൂപ്പി പൃഥ്വിരാജ്; പ്രളയദുരിതബാധിതര്‍ക്ക് സഹായം നല്‍കണമെന്ന് താരത്തിന്റെ അഭ്യര്‍ത്ഥന; വീഡിയോ ഏറ്റെടുത്ത് ആരാധകരും 

വാര്‍ഡ് ദാന ചടങ്ങില്‍ കേരളത്തിലെ പ്രളബാധിതര്‍ക്കായി സഹായം അഭ്യര്‍ഥിച്ച് പൃഥ്വിരാജ് സുകുമാരന്‍. ഖത്തറില്‍ നടന്ന SIIMA അവാര്‍ഡ് ദാന ചടങ്ങില്‍ കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ചാണ് താരം രംഗത്തെത്തിയത്. വേദിയില്‍ അവാര്‍ഡ് ഏറ്റു വാങ്ങാനെത്തിയ താരം മൈക്കിലൂടെ നിറഞ്ഞ സദസ്സിന് മുന്നില്‍ സഹായം അഭ്യര്ഥിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. 

ഒരു ലോഡ് ആവശ്യവസ്തുക്കള്‍ വയനാടിന് നല്‍കിയ നടനാണ് പൃഥ്വിരാജ്. എന്നാല്‍ അത് അവിടം കൊണ്ട് തീരുന്നതായിരുന്നില്ല. ഖരണ്ടു ലക്ഷത്തിലേറെ പേരെ ഈ ദുരന്തം ബാധിച്ചിട്ടുണ്ട്. നാളെ എന്നൊരു സങ്കല്‍പം പോലുമില്ലാതെ റിലീഫ് ക്യാമ്പില്‍ സമയം ചിലവഴിക്കുന്നവരാണ് അവര്‍. നിങ്ങളാല്‍ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. മലയാള സിനിമ കൈകോര്‍ത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ അത് കൊണ്ടുമാവില്ല. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തന്റെയോ, മോഹന്‍ലാലിന്റെയോ, ടൊവിനോയുടെയോ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കയറി കണ്ടെത്താവുന്നതാണെന്നും -പൃഥ്വി പറയുന്നു.


പ്രളയദുരിതബാധിതര്‍ക്കായി കഴിഞ്ഞ വര്‍ഷം താരം ഒന്‍പത് ല്ക്ഷം രൂപയ്ക്ക് മുകളിലുള്ള സഹായമാണ് നല്‍കിയത്. ഈ വര്‍ഷവും താരം പ്രളദുരിതത്തില്‍ സഹായവുമായി രംഗത്തെത്തിയിരുന്നു. ഒരു കണ്ടെയ്‌നര്‍ അവശ്യവസ്തുക്കള്‍ ക്യാമ്പുകളിലേക്ക് എത്തിച്ചാണ് അന്‍പോട് കൊച്ചിയുടെ ഭാഗമായത്. ഈ വിവരം സഹോദരന്‍ ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

 

 

prithviraj sukumaran say sbout kerala flood

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES