Latest News

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര വേദിയില്‍ യേശുദാസിന് ആദരവ്; മികച്ച നടന്‍ ഷാരൂഖ് ഖാന്‍, നടി നയന്‍താര; അവാര്‍ഡ് നല്‍കുന്നതിനിടെ നയന്‍താരയെ ചുംബിക്കുന്ന ഷാരൂഖിന്റെ വീഡിയോ വൈറല്‍

Malayalilife
topbanner
 ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര വേദിയില്‍ യേശുദാസിന് ആദരവ്; മികച്ച നടന്‍ ഷാരൂഖ് ഖാന്‍, നടി നയന്‍താര; അവാര്‍ഡ് നല്‍കുന്നതിനിടെ നയന്‍താരയെ ചുംബിക്കുന്ന ഷാരൂഖിന്റെ വീഡിയോ വൈറല്‍

2024 ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് മുംബൈയില്‍ വച്ച് നടന്നു. ഷാരൂഖ് ഖാന്‍ , റാണി മുഖര്‍ജി, കരീന കപൂര്‍, വിക്രാന്ത് മാസി, നയന്‍താര, ഷാഹിദ് കപൂര്‍, ആദിത്യ റോയ് കപൂര്‍, സന്ദീപ് റെഡ്ഡി വങ്ക തുടങ്ങി നിരവധി താരങ്ങള്‍ അവാര്‍ഡ് ചടങ്ങില്‍ ഭാഗമായി.

ജവാനിലെ പ്രകടനത്തിലൂടെ ഷാരൂഖ് ഖാന്‍ മികച്ച നടനും നയന്‍താര മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. അനിരുദ്ധ് രവിചന്ദര്‍ ആണ് മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. മിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന ചിത്രത്തിലൂടെ റാണി മുഖജിയും മികച്ച നടിയായി.

അനിമല്‍ എന്ന ചിത്രത്തിലൂടെ സന്ദീപ് റെഡ്ഡി വങ്ക മികച്ച സംവിധായകനായപ്പോള്‍ ബോബി ഡിയോള്‍ ഒരു നെഗറ്റീവ് റോളിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. സംഗീത ലോകത്തിന് മികച്ച സംഭാവന നല്‍കിയതിന് ഗായകന്‍ കെ ജെ യേശുദാസിനെ വേദിയില്‍ ആദരിച്ചു.

അവാര്‍ഡ് നല്‍കുന്നതിനിടെ നയന്‍താരയെ ചുംബിക്കുന്ന ഷാരൂഖ് ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മികച്ച നടിക്കുള്ള പുരസ്‌കാരം നയന്‍താരയ്ക്ക് സമ്മാനിക്കുന്നതിനിടെയാണ് ഷാരൂഖ് ചുംബനം നല്‍കിയത്. വേദിയിലേക്ക് നയന്‍സിനെ കൈപിടിച്ച് ആനയിച്ചതും കിംഗ് ഖാന്‍ തന്നെയായിരുന്നു.

2023ലെ ഏറ്റവും പണംവാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു അറ്റ്ലി സംവിധാനം ചെയ്ത ജവാന്‍. 1100 കോടിയാണ് ആഗോളതലത്തില്‍ സിനിമ കളക്ട് ചെയ്തത്. ടെസ്റ്റ്, മണ്ണാംകട്ടൈ സിന്‍സ് 1960 എന്നിവയാണ് നയന്‍താരയുടെ റിലീസനൊരുങ്ങുന്ന ചിത്രങ്ങള്‍


ദാദാസാഹേബ് ഫാല്‍ക്കെ 2024 പുരസ്‌കാര ജേതാക്കള്‍ ഇവരൊക്കെയാണ്:

മികച്ച സിനിമ: ജവാന്‍

മികച്ച സിനിമ (ക്രിട്ടിക്സ്): ട്വല്‍ത്ത് ഫെയില്‍

മികച്ച നടന്‍: ഷാരൂഖ് ഖാന്‍ (ജവാന്‍)

മികച്ച നടന്‍ (ക്രിട്ടിക്സ്): വിക്കി കൗശല്‍ (സാം ബഹദൂര്‍)

മികച്ച നടി: റാണി മുഖര്‍ജി (മിസിസ് ചാറ്റര്‍ജി നോര്‍വേ)

ബഹുമുഖ നടി: നയന്‍താര

മികച്ച നടി (ക്രിട്ടിക്സ്): കരീന കപൂര്‍ (ജാനേ ജാന്‍)

മികച്ച സംവിധായകന്‍: സന്ദീപ് റെഡ്ഡി വംഗ (അനിമല്‍)

മികച്ച സംവിധായകന്‍ (ക്രിട്ടിക്സ്): അറ്റ്ലീ

മികച്ച സംഗീത സംവിധായകന്‍: അനിരുദ്ധ് രവിചന്ദര്‍ (ജവാന്‍)

മികച്ച പിന്നണി ഗായകന്‍: വരുണ്‍ ജെയ്ന്‍, സച്ചിന്‍ ജിഗര്‍ (തേരേ വാസ്തേ-സര ഹട്കേ സര ബച്കേ)

മികച്ച പിന്നണി ഗായകന്‍: ശില്‍പ്പ റാവോ (ബേശരം രംഗ്-പഠാന്‍)

മികച്ച വില്ലന്‍: ബോബി ഡിയോള്‍ (അനിമല്‍)

മികച്ച സഹതാരം: അനില്‍ കപൂര്‍

മികച്ച ഛായാഗ്രാഹകന്‍: നാന ശേഖര്‍ വി.എസ് (ഐബി71)

പ്രോമിസിങ് ആക്ടര്‍: വിക്രാന്ത് മാസി (ട്വല്‍ത്ത് ഫെയില്‍)

പ്രോമിസിങ് ആക്ട്രസ്: അദാ ശര്‍മ്മ (ദ കേരള സ്റ്റോറി)

ടെലിവിഷന്‍ പരമ്പരയിലെ മികച്ച നടി: രൂപാലി ഗാംഗുലി (അനുപമ)

ടെലിവിഷന്‍ പരമ്പരയിലെ മികച്ച നടന്‍: നീല്‍ ഭട്ട് (ഘും ഹേ കിസികേ പ്യാര്‍ മേയിന്‍)

ടെലിവിഷന്‍ പരമ്പര ഓഫ് ദ ഇയര്‍: ഘും ഹേ കിസികേ പ്യാര്‍ മേയിന്‍

ഒരു വെബ് സീരീസിലെ മികച്ച നടി: കരിഷ്മ തന്ന, സ്‌കൂപ്പ്

ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം: മൗഷുമി ചാറ്റര്‍ജി
സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം: കെ.ജെ. യേശുദാസ്

Shah Rukh Khan Kisses Nayanthara

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES