മൈക്കിലെ അഭിനയത്തിന് മികച്ച നവാഗത പ്രതിഭക്കുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാർഡ്; രഞ്ജിത്ത് സജീവിന് നാടിന്റെ ആദരവ്; നന്ദി പറഞ്ഞ് താരം

Malayalilife
മൈക്കിലെ അഭിനയത്തിന് മികച്ച നവാഗത പ്രതിഭക്കുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാർഡ്; രഞ്ജിത്ത് സജീവിന് നാടിന്റെ ആദരവ്; നന്ദി പറഞ്ഞ് താരം

ജോൺ എബ്രഹാം നിർമ്മിച്ച മൈക്ക് എന്ന ചിത്രത്തിലെ നായക കഥാപാത്രമായെത്തിയ യുവതാരം രഞ്ജിത് സജീവിനെ തേടി സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് നവാഗത പ്രതിഭക്കുള്ള അവാർഡ്. മികച്ച പ്രേക്ഷക പ്രശംസകളോടെ തിയേറ്ററിലും ഓ റ്റി റ്റിയിലും മുന്നേറിയ മൈക്ക് എന്ന ചിത്രത്തിൽ നവാഗതനായെത്തിയ രഞ്ജിത്ത് സജീവിന്റെ പ്രകടനം ശ്രേദ്ധേയമായിരുന്നു. മൈക്കിലെ പ്രകടനത്തിന് ശേഷം നിരവധി അവസരങ്ങളാണ് രഞ്ജിത്തിന്റെ തേടിയെത്തിയത്. വിജയ്ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാജിദ് യഹ്യ സംവിധാനം നിർവഹിക്കുന്ന കൽബ് എന്ന ചിത്രത്തിലെ നായക കഥാപാത്രമായാണ് രഞ്ജിത്ത് ഇപ്പോൾ അഭിനയിക്കുന്നത്.ഫ്രാൻസിസ് ഷിനിൽ ജോർജ് ഒരുക്കുന്ന മോദ എന്ന  ചിത്രത്തിൽ ദിലീഷ് പോത്തനോടൊപ്പം കേന്ദ്ര കഥാപാത്രത്തിൽ രഞ്ജിത്ത് അഭിനയിക്കുന്നുണ്ട്. ദുബായിയിൽ പഠിച്ചു വളർന്ന രഞ്ജിത് തുടർച്ചയായ മലയാള സിനിമകളിലെ അവസരങ്ങളിൽ സന്തോഷവാനാണെന്നും തന്നെ പോലെ വളർന്നു വരുന്ന കലാകാരന്മാർക്ക് ഫിലിം ക്രിട്ടിക്‌സ് അവാർഡ് പോലെ ഒരു വലിയ ഒരു അംഗീകാരം ലഭിച്ചതിലുള്ള സന്തോഷവും കൽബിലെ ലൊക്കേഷനിൽ നിന്ന് പങ്കുവച്ചു.

Ranjith won critic award

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES