Latest News

ചായ് കുടിച്ച് ചാക്കും എടുത്ത് പോയി; പിന്നെ കണ്ടത് മാരിമുത്തുവിന്റെ മൃതദേഹം; ഭാര്യ സരസ്വതിയെ തനിച്ചാക്കി മടക്കം; ഞെട്ടല്‍ മാറാതെ ബന്ധുക്കള്‍; വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരണം എന്ന് നിഗമനം

Malayalilife
ചായ് കുടിച്ച് ചാക്കും എടുത്ത് പോയി; പിന്നെ കണ്ടത് മാരിമുത്തുവിന്റെ മൃതദേഹം; ഭാര്യ സരസ്വതിയെ തനിച്ചാക്കി മടക്കം; ഞെട്ടല്‍ മാറാതെ ബന്ധുക്കള്‍; വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരണം എന്ന് നിഗമനം

ചിലര്‍ അങ്ങനെയാണ് ഒരുവാക്ക് പോലും പറയാതെ പെട്ടെന്ന് അങ്ങ് പോകും. അപ്രതീക്ഷിതമായ മരണങ്ങള്‍ എന്നും തീരനോവ് തന്നെയാണ്. ബന്ധുക്കള്‍ക്ക്, ഭാര്യയ്ക്ക്, സുഹൃത്തുകള്‍ക്ക് അങ്ങനെ എല്ലാര്‍ക്കും ആ മരണം ഒരു തീരാ കണ്ണീര്‍ തന്നെയാണ്. അന്ന് രാത്രി വരെ ചിരിച്ച് സന്തോഷിച്ച് കണ്ടയാള്‍ പിറ്റേ ദിവസം മരിച്ചു എന്നറിയുമ്പോള്‍ ഒരു ഞെട്ടലാണ് എല്ലാവര്‍ക്കും അനുഭവപ്പെടുന്നത്. അത്തരത്തില്‍ ഞെട്ടലിലാണ് ഓലശ്ശേരിക്കാര്‍. ഒപ്പം സങ്കടത്തിലും. ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഓലശ്ശേരിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെ അറിയുന്നത്. സരസ്വതിയെ തനിച്ചാക്കി മാരിമുത്തി ഈ ലോകത്തിനോട് എന്നേക്കും വിട പറഞ്ഞിരിക്കുന്നു. ഇനി സരസ്വതിക്ക് കൂട്ട് ആയിട്ട് ആരും ഇല്ല. മക്കള്‍ ഇല്ലാത്തതിനാല്‍ മാരിമുത്തിവിന് കൂട്ട് സരസ്വതിയും സരസ്വതിക്ക് കൂട്ടും മാരിമുത്തുവും ആയിരുന്നു. സരസ്വതിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് ബന്ധുക്കള്‍ക്കും അറിയില്ല. അവരുടെ കൊച്ച് ലോകത്ത് വളരെ സന്തോഷത്തിലായിരുന്നു രണ്ട് പേരും. പെട്ടെന്നാണ് എല്ലാം തകര്‍ത്ത് ഈ ദുരന്തവാര്‍ത്ത എത്തുന്നത്. 

മാരിമുത്തുവിന്റെ അന്ത്യം ഭാര്യ സരസ്വതിക്ക് ഏറെ വേദനയും ഒരുപാട് നഷ്ടവും സമ്മാനിച്ച കാര്യം തന്നെയാണ്. ഇപ്പോള്‍ സരസ്വതി ഒരുപാട് വര്‍ഷങ്ങളായി ഒരുമിച്ച് ജീവിതം പായിച്ച വീടിലാണ് തനിച്ചായിരിക്കുക. അടുത്തടുത്തായി ബന്ധുക്കളുടെ വീടുകളുണ്ടെങ്കിലും മാരിമുത്തുവിന്റെ ഓര്‍മകള്‍ നിറഞ്ഞ ഈ വീട്ടില്‍ മാത്രമേ സരസ്വതി ആശ്വാസം കണ്ടെത്തുന്നുള്ളൂ. ഇരുവര്‍ക്കും മക്കളൊന്നും ഉണ്ടായിരുന്നില്ല. സാധാരണക്കാരനായ മാരിമുത്തു ചെറുകിട കര്‍ഷകനായിരുന്നു. അയാളുടെ എല്ലാ ജോലി സ്ഥലങ്ങളിലും, പ്രത്യേകിച്ച് കൃഷിയിടങ്ങളില്‍, സരസ്വതി അദ്ദേഹത്തിനൊപ്പം സദാ ഉണ്ടായിരുന്നിരുന്നത് അവരുടെ അറ്റുതീരാത്ത ആത്മബന്ധത്തിന്റെ തെളിവായിരുന്നു. മഴയിലും ചൂടിലും ഒരുമിച്ചായിരുന്നു ഇരുവരും കൃഷിയിടങ്ങളിലേക്ക് പോകുന്നത്. ഓരോ പടിയിലും കൈ പിടിച്ച് ഒപ്പം നിന്ന ആ ജീവിത പങ്കാളിയെ ഇനിയെന്നെനിക്കൊപ്പം കാണാനാവില്ല എന്ന ബോധം സരസ്വതിയെ ഉള്ളില്‍ നിന്നും തകര്‍ക്കുന്നതാണ്.

രാവിലെ തേങ്ങപെറുക്കാന്‍ ചാക്കും എടുത്ത്, ഒരു ഗ്ലാസ് ചായയും കുടിച്ചാണ് ഈ വീട്ടില്‍നിന്ന് മാരിമുത്തു പോയത്. മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല'. തോട്ടത്തില്‍ നിന്നു തേങ്ങ പെറുക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച മാരിമുത്തുവിന്റെ ബന്ധു ചന്ദ്രികയ്ക്ക് ഞെട്ടല്‍ മാറിയിട്ടില്ല. പാളയത്തെ ചന്ദ്രികയുടെ വീടിനു സമീപമുള്ള കൃഷിയിടത്തിലാണ് മാരിമുത്തു ഷോക്കേറ്റുകിടന്നിരുന്നത്. ഈ വീട്ടിലാണ് തോട്ടത്തില്‍നിന്ന് പെറുക്കുന്ന തേങ്ങയെല്ലാം മാരിമുത്തു ശേഖരിച്ചു വയ്ക്കുന്നത്. പതിവുപോലെ ഇന്നലെ രാവിലെയും ഇവിടേക്കുവന്നു.ഒരു ഗ്ലാസ് ചായയും കുടിച്ച് ആറോടെ ചാക്കുമെടുത്ത് തേങ്ങ പെറുക്കാന്‍ പോയതാണ്.

7 മണിയോടെ മാരിമുത്തുവിന്റെ സഹോദരി നല്ലിയമ്മ വന്ന് ആങ്ങളയെ കണ്ടോയെന്നു ചോദിച്ചു. കൃഷിയിടത്തില്‍ പോയി നോക്കിയപ്പോഴാണ് ഷോക്കേറ്റുകിടക്കുന്നതു കണ്ടത്. തൊട്ടടുത്ത് വൈദ്യുതക്കമ്പി പൊട്ടിക്കിടക്കുന്നതു കണ്ടതോടെ നാട്ടുകാരെ വിളിച്ചു. പിന്നീട് ട്രാന്‍സ്‌ഫോമര്‍ ഓഫാക്കിയാണ് മൃതദേഹം എടുത്തതെന്ന് ചന്ദ്രിക പറയുന്നു. ആറുമാസം മുന്‍പ് വരെ ചന്ദ്രനഗറിലെ  സ്ഥാപനത്തില്‍ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന മാരിമുത്തു കണ്ണിന്റെ ശസ്ത്രക്രിയ കഴിഞ്ഞതോടെ ജോലി ഉപേക്ഷിച്ചു പൂര്‍ണമായി കൃഷിയില്‍ ശ്രദ്ധിച്ചു വരികയായിരുന്നു.

പാടത്തെ മോട്ടര്‍പുരയിലേക്കുള്ള കെഎസ്ഇബി ചിറ്റൂര്‍ സെക്ഷനിലെ 415 വോള്‍ട്ട് വൈദ്യുതക്കമ്പിയാണു പൊട്ടിവീണത്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും തെങ്ങിന്‍പട്ട വീണ് പൊട്ടിയതാകാമെന്നാണു നിഗമനം. വൈദ്യുതക്കമ്പികള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാന്‍ കെഎസ്ഇബി കെട്ടിയ സ്‌പേസര്‍ ഉള്‍പ്പെടെ പൊട്ടിയിട്ടുണ്ട്. തോട്ടത്തിലെ ഒരു തെങ്ങിനോട് ചാരിയാണ് ഈ ലൈന്‍ കടന്നുപോകുന്നത്. ഇതിനു താഴെയുള്ള ഭാഗമാണ് പൊട്ടിയിരിക്കുന്നത്. മഴപെയ്തതിനാല്‍ തോട്ടത്തില്‍ വെള്ളവും കെട്ടിനില്‍ക്കുന്നുണ്ട്. വെള്ളത്തിലൂടെ ഷോക്ക് പ്രവഹിച്ചിരിക്കാനും സാധ്യതയുണ്ട്. ഇവിടെ ചെറിയ തവളയും പാമ്പും ചത്തുകിടന്നിരുന്നു.

marimuthu death electric shock

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES