രണ്ട് ദിവസം മുമ്പാണ് കാത്തിരിപ്പിനൊടുവിലായി കുഞ്ഞുമാലാഖ എത്തിയതിന്റെ സന്തോഷം നടന്‍ അശ്വിന്‍ ജോസും ഫെബയും സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചത്. ഇപ്പോഴിതാ ഭാര്യയെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമൊക്കെ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്. പോസ്റ്റിന് താെഴയായി ഭാര്യയും മറുപടിയുമായി എത്തിയിട്ടുണ്ട്.
മൈ വണ്ടര്‍ വുമണ്‍ എന്ന വിശേഷണത്തോടെയായിരുന്നു കുറിപ്പ് തുടങ്ങുന്നത്. 9 മാസത്തെ നിന്റെ യാത്ര ഞാന്‍ നേരിട്ട് അറിഞ്ഞതാണ്. നീ അനുഭവിച്ച ശാരീരിക, മാനസിക പ്രയാസങ്ങളെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. സ്‌നേഹം മാത്രമല്ല നിന്നോട് ബഹുമാനവും തോന്നിയ സന്ദര്‍ഭങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. പ്രസവ സമയത്ത് അവരോടൊപ്പം ചേര്‍ന്ന് പുഷ് ചെയ്യാന്‍ പറയുമ്പോള്‍ എന്റെ ഹൃദയം ആഞ്ഞിടിക്കുകയായിരുന്നു. അത്രയേറെ വേദനയിലായിരുന്നിട്ടും നീ എല്ലാത്തിനോടും സഹകരിച്ചു. എല്ലാം നമ്മുടെ കുഞ്ഞിന് വേണ്ടിയായിരുന്നു. എന്റെ ലവറും, ഫ്രണ്ടും, ഹീറോയും, വണ്ടര്‍ വുമണുമായ നിന്നോട് വല്ലാതെ ആരാധന തോന്നിയ നിമിഷം കൂടിയായിരുന്നു അതെന്നും അശ്വിന്‍ കുറിച്ചിട്ടുണ്ട്.
സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്. താങ്ക് യൂ മൈ ലവ്, പ്രഗ്നന്‍സി ജേണിയില്‍ നിങ്ങളുടെ സപ്പോര്‍ട്ടിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങളാണ് അത് കൂടുതല്‍ സ്‌പെഷലാക്കി മാറ്റിയത്. ഐ ലവ് യൂ സോമച്ച് എന്നായിരുന്നു ഫെബ അശ്വിനോട് പറഞ്ഞത്.